ErnakulamLatest NewsKeralaNattuvarthaNews

എം.​ഡി.​എം.​എ വിൽപന : യുവാവ് അറസ്റ്റിൽ

ഉ​ദ​യ റോ​ഡി​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന വൈ​റ്റി​ല, പൊ​ന്നു​രു​ന്നി, മാ​ളി​യേ​ക്ക​ൽ വീ​ട്ടി​ൽ ഷെ​ബി​ൻ സേ​വ്യ​റാ​ണ്​(25) പി​ടി​യി​ലാ​യ​ത്

മ​ര​ട്: എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. ഉ​ദ​യ റോ​ഡി​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന വൈ​റ്റി​ല, പൊ​ന്നു​രു​ന്നി, മാ​ളി​യേ​ക്ക​ൽ വീ​ട്ടി​ൽ ഷെ​ബി​ൻ സേ​വ്യ​റാ​ണ്​(25) പി​ടി​യി​ലാ​യ​ത്.

തൈ​ക്കൂ​ടം ഉ​ദ​യ റോ​ഡി​ൽ​ നി​ന്നാണ് യുവാവ് പിടിയിലായത്.​ 4.2 ഗ്രാം ​എം.​ഡി.​എം.​എ ഇയാളിൽ നിന്ന് പൊ​ലീ​സ് ക​ണ്ടെ​ടു​ത്തിട്ടുണ്ട്. സി.​സി.​ടി.​വി കാ​മ​റ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട തൊ​ഴി​ലെ​ടു​ക്കു​ന്ന ഇ​യാ​ൾ ഇ​ട​യ്ക്ക് ബം​ഗ​ളൂ​രു​വി​ൽ പോ​വു​ക​യും അ​വി​ടെ​നി​ന്ന് ഇ​ട​നി​ല​ക്കാ​ർ മു​ഖേ​ന വാ​ങ്ങി കൊ​ണ്ടു​വ​രു​ന്ന മ​യ​ക്കു​മ​രു​ന്ന് തൈ​ക്കൂ​ടം, വൈ​റ്റി​ല ഭാ​ഗ​ങ്ങ​ളി​ൽ ചി​ല്ല​റ വി​ൽ​പ​ന ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു.

Read Also : വീട്ടുമുറ്റത്തെ ചെടിയുടെ കമ്പ് മുറിച്ച് മുയലുകൾക്ക് തീറ്റ നൽകി: വയോധികയെ ക്രൂരമായി മർദ്ദിച്ച് മരുമകൾ

തൈ​ക്കൂ​ടം ഭാ​ഗ​ങ്ങ​ളി​ലു​ള്ള ഹൗ​സി​ങ്‌ കോ​ള​നി​ക​ളി​ലെ വാ​ട​ക വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന ന​ട​ക്കു​ന്ന​താ​യി കൊ​ച്ചി സി​റ്റി പൊ​ലീ​സ് കമ്മീ​ഷ​ണ​ർ കെ. ​സേ​തു​രാ​മ​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കൊ​ച്ചി സി​റ്റി ഡെ​പ്യൂ​ട്ടി പൊ​ലീ​സ് കമ്മീ​ഷ​ണ​ർ ശ​ശി​ധ​ര​ൻ ഐ.​പി.​എ​സി​ന്‍റെ നി​ർ​ദ്ദേശാ​നു​സ​ര​ണം ര​ണ്ടാ​ഴ്ച​യാ​യി ഈ ​ഭാ​ഗ​ങ്ങ​ളി​ൽ മ​ര​ട് പൊ​ലീ​സും, കൊ​ച്ചി സി​റ്റി ഡാ​ൻ​സാ​ഫും ചേ​ർ​ന്ന് വാ​ട​ക വീ​ടു​ക​ളും ലോ​ഡ്ജു​ക​ളും, ഒ​ഴി​ഞ്ഞ കെ​ട്ടി​ട​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. യുവാവിനെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button