ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിൽ മുൻപന്തിയിൽ ഉള്ള മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഇത്തവണ കിടിലൻ ഫീച്ചർ അവതരിപ്പിച്ചാണ് ഉപഭോക്താക്കളെ വാട്സ്ആപ്പ് ഞെട്ടിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഒന്നിലധികം ഫോണുകളിൽ ഒരേ വാട്സ്ആപ്പ് അക്കൗണ്ട് ഉപയോഗിക്കാനുള്ള അവസരമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. ഇതോടെ, ഏകദേശം നാല് ഫോണുകളിൽ വരെ ഒരേസമയം വാട്സ്ആപ്പ് ഉപയോഗിക്കാൻ സാധിക്കും. നിലവിൽ, ഒരു വാട്സ്ആപ്പ് അക്കൗണ്ട് ഒരു ഫോണിൽ മാത്രമാണ് ഉപയോഗിക്കാൻ കഴിയാറുള്ളൂ.
ഒന്നിലധികം ഡിവൈസുകളിൽ വാട്സ്ആപ്പിന്റെ ആക്സസ് ലഭിക്കുന്നതിനായി പ്രൈമറി ഡിവൈസിൽ ഫോൺ നമ്പർ നൽകി വാട്സ്ആപ്പ് ഓപ്പൺ ചെയ്യേണ്ടതാണ്. തുടർന്ന് സെറ്റിംഗ്സിലെ ‘ലിങ്ക് ഡിവൈസിൽ’ നിന്നും ‘ന്യൂ ഡിവൈസ്’ സെലക്ട് ചെയ്ത്, പുതിയ ഡിവൈസ് കണക്ട് ചെയ്യാൻ കഴിയും. അതേസമയം, മറ്റ് ഡിവൈസുകളിൽ നിന്ന് ഏത് സമയത്തും അൺ- ലിങ്ക് ചെയ്യാനും കഴിയുന്നതാണ്. വരും ആഴ്ചകളിൽ തന്നെ ഈ ഫീച്ചർ എല്ലാ ഉപഭോക്താക്കൾക്കും ലഭിക്കുമെന്നാണ് സൂചന.
Also Read: കാളയുടെ കുത്തേറ്റ് ഗൃഹനാഥന്‍ മരിച്ചു: ഭാര്യക്ക് ഗുരുതര പരിക്ക്
Post Your Comments