അബുദാബി: കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം തുടങ്ങിയ നിയമലംഘന പ്രവർത്തനങ്ങൾക്കെതിരെ പോരാട്ടം ശക്തമാക്കിയതായി യുഎഇ. നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. ഇത്തരം പ്രവണതകൾക്കെരെ യുഎഇ കഴിഞ്ഞ വർഷം കാര്യമായ പുരോഗതി കൈവരിച്ചതായി ആന്റി മണി ലൗൻഡറിങ്ങ് ആൻഡ് കൗണ്ടർ ടെററിസം ഫിനാൻസിംഗ് എക്സിക്യൂട്ടീവ് ഓഫീസ് ഡയറക്ടർ ജനറൽ ഹമീദ് അൽസാബി അറിയിച്ചു.
കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം തുടങ്ങിയവയുമായി ബന്ധപ്പെട്ട 2023-ന്റെ ആദ്യ പാദത്തിൽ യു എ ഇ അധികൃതർ 76 സ്ഥാപനങ്ങൾക്കായി ഏതാണ്ട് 115 മില്യൺ ദിർഹത്തിലധികം വരുന്ന 161 പിഴകൾ ചുമത്തി. യു എ ഇ സമ്പദ്വ്യവസ്ഥ കഴിഞ്ഞ വർഷം 7.6% വളർന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആഗോളതലത്തിൽ അഞ്ചാം സ്ഥാനത്താണ് കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവയുമായി ബന്ധപ്പെട്ട ജപ്തികളിലും അറസ്റ്റുകളിലും യുഎഇയുടെ സ്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: വമ്പൻ റിക്രൂട്ട്മെന്റിന് ഒരുങ്ങി ഇന്ത്യ, നിയമിക്കുന്നത് ആയിരത്തിലധികം പൈലറ്റുമാരെ
Post Your Comments