സംസ്ഥാനത്ത് ഇന്ന് സ്വർണവില ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,600 രൂപയാണ്. ഒരു ഗ്രാമിന് 20 രൂപ കുറഞ്ഞ് 5,575 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 4,630 രൂപയാണ് വില. ഇന്നലെ സ്വർണവിലയിൽ മാറ്റങ്ങൾ രേഖപ്പെടുത്തിയിരുന്നില്ല.
ആഗോള വിപണിയിൽ ഉണ്ടാകുന്ന ചാഞ്ചാട്ടങ്ങളാണ് ആഭ്യന്തര വിപണിയിലെ സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകം. ഏപ്രിൽ 14-നാണ് സ്വർണവില സർവ്വകാല റെക്കോർഡിൽ എത്തിയത്. പവന് 45,320 രൂപയായാണ് സ്വർണവില ഉയർന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണം വാങ്ങുന്നത് വിലയെ സ്വാധീനിച്ചിട്ടുണ്ട്. ഏപ്രിൽ മാസത്തിന്റെ തുടക്കത്തിൽ 44,000 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.
Post Your Comments