ജമ്മു : ദക്ഷിണ കശ്മീരിലെ അമര്‍നാഥ് ക്ഷേത്രത്തിലേക്കുള്ള തീര്‍ഥാടനത്തിനു തുടക്കമായി. ദര്‍ശനം നടത്താന്‍ 1.5 ലക്ഷം തീര്‍ഥാടകരാണ് ഇതുവരെ പേരു നല്‍കിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം 2,85,006 തീര്‍ഥാടകര്‍ എത്തി. ജമ്മുവിലെ ഭഗവതി നഗര്‍ ബേസ് ക്യാംപില്‍ നിന്ന് 93 വാഹനങ്ങളിലായി ആദ്യസംഘം പുറപ്പെട്ടു. ഇവര്‍ക്ക് അതിവിപുലമായ സുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
കശ്മീരില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് അധികമായി നിയോഗിച്ച 300 കമ്പനി ഭടന്മാരെയും തീര്‍ഥാടകരുടെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. ദ്രുതകര്‍മസേനയും രംഗത്തുണ്ട്. ഓരോ തീര്‍ഥാടകനെയും തിരിച്ചറിയാനുള്ള ബാര്‍കോഡുകളും നല്‍കിയിട്ടുണ്ട്. ഈ സംവിധാനങ്ങളെല്ലാം ജമ്മു മുതല്‍ അമര്‍നാഥ് വരെയുണ്ട്.
പ്രധാന സ്ഥലങ്ങളിലെല്ലാം സിസിടിവി ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. തീര്‍ഥാടകരെ സിആര്‍പിഎഫ് ഭടന്മാരുടെ സംഘം ബൈക്കില്‍ അനുഗമിക്കുന്നുണ്ട്. വാഹനനീക്കം നിരീക്ഷിക്കാന്‍ ഡ്രോണുകളും റഡാറുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തീര്‍ഥാടകരുടെ വാഹനങ്ങള്‍ റേഡിയോ തരംഗം ഉപയോഗിച്ചുള്ള സംവിധാനത്താല്‍ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നതിനാല്‍ അന്യവാഹനങ്ങള്‍ക്കു കടന്നുകയറാന്‍ കഴിയില്ല.
Post Your Comments