കാളികാവ്: ഓര്‍ക്കാപ്പുറത്ത് വന്ദേഭാരത് ട്രെയിനില്‍ വി.ഐ.പി യാത്ര ചെയ്യാനായതിന്റെ ആവേശത്തിലാണ് കാളികാവ് ആമപ്പൊയിലിലെ റിട്ട. അധ്യാപിക പൂവത്തിങ്ങല്‍ സുഹ്റാബിയും മകന് ബിനു നിബ്രാസും. എറണാകുളത്തുനിന്ന് ഷൊര്‍ണൂരിലേക്കാണ് ഉദ്ഘാടന ദിവസംതന്നെ ഇവര്‍ വന്ദേഭാരത് ട്രെയിനില്‍ യാത്ര നടത്തിയത്.
ബിനു നിബ്രാസിന് എറണാകുളഞ്ഞെ വിദ്യാലയത്തില്‍ ചേരാനാണ് ഇരുവരും ചൊവ്വാഴ്ച എറണാകുളത്ത് എത്തിയത്. കോളജില്‍ ചേര്‍ന്ന് നാട്ടിലേക്ക് മടങ്ങാന്‍ ലോക്കല്‍ ട്രെയിന്‍ ടിക്കെറ്റെടുത്ത് എറണാകുളം ടൗണ്‍ സ്റ്റേഷനില്‍ കാത്തുനില്ക്കുമ്ബോഴാണ് വന്ദേഭാരത് നിര്‍ത്തിയിട്ടത് കണ്ടത്.
കന്നിയോട്ടത്തില്‍ വന്ദേഭാരതില്‍ വി.വി.ഐ.പികള്‍ മാത്രമാണെന്ന കാര്യം ഇവര്‍ക്കറിയുമായിരുന്നില്ല. നിലമ്പൂരിലേക്കുള്ള ട്രെയിന്‍ രാത്രി എട്ടിനാണെന്നറിഞ്ഞ് മുഷിഞ്ഞുനില്ക്കവേ ഒന്നും ആലോചിച്ചില്ല. നേരെ വന്ദേഭാരതിനടുത്തെത്തി അവിടെ കണ്ട ഉദ്യോഗസ്ഥനോട് ‘ഞങ്ങളും പോരട്ടെ’ എന്ന് ചോദിച്ചു. ഉദ്യോഗസ്ഥന് പിന്നിലെ ബോഗി ചൂണ്ടിക്കാണിച്ച് അതില്‍ കയറിയിരിക്കാന്‍ പറഞ്ഞു. യാത്ര തുടരുന്നതിടെ മറ്റൊരു ഉദ്യോഗസ്ഥനെത്തി പാസ് ചോദിച്ചു.
പാസില്ലെന്നും ഞങ്ങളോട് കയറിയിരിക്കാന്‍ പറഞ്ഞതാണെന്നും മറുപടി പറഞ്ഞു. ഒടുവില്‍ ഇരുവരുടെയും ആധാര്‍ കോപ്പി പരിശോധിച്ച് യാത്ര അനുവദിച്ചു. വന്ദേഭാരതിലെ സൗകര്യങ്ങളും സജ്ജീകരണങ്ങളും മികച്ചതാണെന്ന് സുഹ്റാബി പറഞ്ഞു. യാത്രക്കിടെ മധുരപലഹാരങ്ങളും ഭക്ഷണവും യഥേഷ്ടം ലഭിച്ചു. വന്ദേഭാരത് കേരളത്തിന്റെ സൗഭാഗ്യമാണെന്നും സുഹ്റാബി കൂട്ടിച്ചേര്‍ത്തു.
Post Your Comments