കാസർഗോഡ്: കാസർഗോഡ് ഒടയംചാലിൽ കാട്ടുപന്നി ആക്രമണത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. എരുമക്കുളം സ്വദേശി മോഹനന് നേരെയാണ് ആക്രമണം ഉണ്ടായത്.
തോട്ടത്തിൽ തേങ്ങ പറിക്കാൻ എത്തിയപ്പോഴാണ് സംഭവം. ആക്രമണത്തിൽ മോഹനന്റെ കൈവിരൽ അറ്റുപോയി. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പ്രതികരിച്ചു.
കോഴിക്കോട് ചാത്തമംഗലത്ത് കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഇന്നലെ മധ്യവയസ്കയ്ക്ക് പരുക്കേറ്റിരുന്നു. നഴയന് കോട്ടുമ്മല്‍ ആമിനയ്ക്കാണ് പരിക്കേറ്റത്.
Post Your Comments