
ജനങ്ങളിൽ ഭീതി സൃഷ്ടിച്ച ആക്രമണകാരിയായ അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം വനംവകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് ദൗത്യത്തിനായുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയത്. നിലവിൽ, ചിന്നക്കാനാൽ സിമന്റ് പാലത്തിനടുത്തുള്ള വേസ്റ്റ് കുഴിക്ക് സമീപം അരിക്കൊമ്പനെ കണ്ടെത്തിയിട്ടുണ്ട്. കാലാവസ്ഥ അനുകൂലമായതിനാൽ, ഉടൻ തന്നെ മയക്കുവെടി വയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടികൾ ആരംഭിക്കുന്നതാണ്.
പ്രദേശത്ത് കുങ്കിയാനകളെ എത്തിച്ചിട്ടുണ്ട്. നാല് മണിക്കൂറിനുള്ളിൽ ദൗത്യം പൂർത്തീകരിക്കാനാണ് വനംവകുപ്പിന്റെ ശ്രമം. ചീഫ് വെറ്റിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ മുത്തങ്ങയിൽ നിന്നും എത്തിയ റാപ്പിഡ് റെസ്പോൺസ് ടീമും, ഡോക്ടർമാരും അടക്കം വിവിധ വകുപ്പുകളിലെ 150 ഉദ്യോഗസ്ഥരാണ് സ്ഥലത്തെത്തിയിട്ടുള്ളത്. പ്രദേശത്ത് കനത്ത സുരക്ഷ ഒരുക്കിയതിനാൽ, ചിന്നക്കനാൽ പഞ്ചായത്തിൽ പൂർണമായും, ശാന്തമ്പാറയിലെ 1,2,3 വാർഡുകളിലും പുലർച്ചെ മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read: ബിഷപ്പിനെതിരായ വധഭീഷണിയിൽ തീവ്രവാദ വേരുകളുള്ള ജലീലിനെ അറസ്റ്റ് ചെയ്യണമെന്ന് ഇരിങ്ങാലക്കുട രൂപത
Post Your Comments