Latest NewsNewsTechnology

തീർത്ഥാടകർക്ക് തടസമില്ലാതെ ഇന്റർനെറ്റ് സേവനം ആസ്വദിക്കാം, ചാർധാം ക്ഷേത്ര പരിസരത്ത് 5ജി സേവനവുമായി ജിയോ

ബദരീനാഥ്- കേദാർനാഥ് ക്ഷേത്ര കമ്മിറ്റി ചെയർമാൻ അജേന്ദ്ര അജയ് ആണ് പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചത്

ഉത്തരാഖണ്ഡിലെ ചാർധാം ക്ഷേത്ര പരിസരത്ത് 5ജി സേവനം ആരംഭിച്ച് റിലയൻസ് ജിയോ. തീർത്ഥാടകർക്ക് തടസമില്ലാതെ ഇന്റർനെറ്റ് സേവനം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് 5ജി സേവനങ്ങൾ ആരംഭിച്ചിരിക്കുന്നത്. ഇതോടെ, കേദാർനാഥ്, ബദരീനാഥ്, യമുനോത്രി, ഗംഗോത്രി എന്നിവിടങ്ങൾ സന്ദർശിക്കുന്ന തീർത്ഥാടകർക്ക് 5ജി സേവനം ആസ്വദിക്കാൻ സാധിക്കും.

ബദരീനാഥ്- കേദാർനാഥ് ക്ഷേത്ര കമ്മിറ്റി ചെയർമാൻ അജേന്ദ്ര അജയ് ആണ് പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചത്. 5ജി സേവനം എത്തിയതോടെ, ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് അതിവേഗ ഇന്റർനെറ്റ് കണക്ടിവിറ്റി പ്രയോജനപ്പെടുത്താൻ സാധിക്കും. നിലവിൽ, ഉത്തരാഖണ്ഡിന്റെ തലസ്ഥാനമായ ഡെറാഡൂൺ മുതൽ ഇർഡോ- ടിബറ്റ് അതിർത്തി ഗ്രാമമായ മന വരെ റിലയൻസ് ജിയോ 5ജി സേവനം ഉറപ്പുവരുത്തുന്നുണ്ട്.

Also Read: ‘വിദ്വേഷത്തിന്റെയും ഹിംസയുടെയും രാഷ്ട്രീയം കേരളത്തില്‍ വിതയ്ക്കാനുള്ള സംഘ്പരിവാര്‍ ഗൂഢാലോചന’

shortlink

Related Articles

Post Your Comments

Related Articles


Back to top button