സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റ ഇന്നത്തെ വിപണി വില 44,760 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 5,595 രൂപ നിരക്കിലാണ് വ്യാപാരം നടക്കുന്നത്. തുടർച്ചയായ രണ്ട് ദിവസത്തെ വർദ്ധനവിന് ശേഷമാണ് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് വർദ്ധിച്ചത്.
ആഗോള തലത്തിലെ സ്വർണവിലയാണ് പ്രാദേശിക വിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകം. അതിനാൽ, ആഗോള വിപണിയിൽ സ്വർണവില ഉയരുന്നത് പ്രാദേശിക വിപണിയിലും വില വർദ്ധനവിന് കാരണമാകും. സംസ്ഥാനത്ത് ഏപ്രിൽ 14- നാണ് സ്വർണവില സർവകാല റെക്കോർഡിൽ എത്തിയത്. ഒരു പവൻ സ്വർണത്തിന് അന്നത്തെ വിപണി വില 45,320 രൂപയായിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ ഒട്ടനവധി തവണയാണ് സ്വർണവില ചാഞ്ചാട്ടങ്ങൾക്ക് വിധേയമായത്.
Post Your Comments