Latest NewsKeralaNews

ഇ പോസ് മെഷീൻ സംവിധാനം വീണ്ടും പരാജയം! സംസ്ഥാനത്തെ റേഷൻ കടകൾ മൂന്ന് ദിവസത്തേക്ക് അടച്ചിടും

ഈ മാസം 29-നാണ് ഇനി റേഷൻ കടകൾ തുറക്കുക

റേഷൻ വിതരണവുമായി ബന്ധപ്പെട്ട് ഇ പോസ് മെഷീൻ സംവിധാനത്തിന് വീണ്ടും തകരാറുകൾ സംഭവിച്ചതോടെ റേഷൻ വിതരണം നിശ്ചലമായി. ഇ പോസ് മെഷീനിന്റെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാനായി ഇന്നലെ മുതൽ മൂന്ന് ദിവസത്തേക്ക് റേഷൻ കടകൾ അടച്ചു. ഈ മാസം 29-നാണ് ഇനി റേഷൻ കടകൾ തുറക്കുക. ഇതുമായി ബന്ധപ്പെട്ടുള്ള സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രി ജി.ആർ അനിലിന്റെ നേതൃത്വത്തിൽ ഉന്നത തലയോഗം വിളിച്ചു ചേർത്തിട്ടുണ്ട്.

തുടർച്ചയായ മൂന്ന് ദിവസം കടകൾ അടച്ചിടുന്നത് ആദ്യമാണ്. ഇ പോസ് മെഷീനിന്റെ തകരാറിനെ തുടർന്ന് ദിവസങ്ങളോളം റേഷൻ വിതരണം സ്തംഭിച്ചിരുന്നു. നിലവിൽ, ഇ പോസ് മെഷീനിന്റെ സാങ്കേതിക തകരാർ നാഷണൽ ഇൻഫോമാറ്റിക്സ് സെന്റർ (എൻഐസി) അധികൃതരെ മന്ത്രി അറിയിച്ചിട്ടുണ്ട്. അതിനാൽ, റേഷൻ വിതരണത്തിന് സാങ്കേതിക സഹായം നൽകുന്ന എൻഐസി, തകരാർ പരിഹരിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. സെർവറുകളിലെ ടാറ്റാ ക്ലൗഡ് സ്റ്റോറേജിലേക്ക് മാറ്റണമെന്നും, ഇതിന് രണ്ട് ദിവസത്തെ കാലാവധി ആവശ്യമാണെന്നും എൻഐസി അറിയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് റേഷൻ കടകൾ അടച്ചിടുന്നത്.

Also Read: സ്‌ട്രെസും വിഷാദവും കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ ശീലമാക്കൂ

shortlink

Related Articles

Post Your Comments

Related Articles


Back to top button