മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. എരുമപ്പെട്ടി പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വേലൂര്‍ കുട്ടംകുളങ്ങര സ്വദേശി ഫ്രിജോയാണ് പിടിയിലായത്. വേലൂര്‍ സഹകരണ ബാങ്കിലാണ് ഫ്രിജൊ സ്വര്‍ണ്ണാഭരണങ്ങള്‍ എന്ന വ്യാജേന മുക്കുപണ്ടങ്ങള്‍ പണയം വെച്ച് 1,60,000 രൂപ തട്ടിയെടുത്തത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ മുക്കുപണ്ടം പണയം വെച്ച് ഒരു ലക്ഷം രൂപയും ഏപ്രിലില്‍ പണയം വെച്ച് 60,000 രൂപയുമാണ് തട്ടിയെടുത്തത്. കഴിഞ്ഞ ദിവസം പുതുരുത്തിയിലെ ബാങ്കില്‍ സമാനമായ രീതിയില്‍ പ്രതി തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നതിനിടയില്‍ ജീവനക്കാര്‍ കയ്യോടെ പിടികൂടി മുളങ്കുന്നത്ത്ക്കാവ് മെഡിക്കല്‍ കോളേജ് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് വേലൂര്‍ സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയം വെച്ചത് പ്രതി വെളിപ്പെടുത്തിയത്. തുടര്‍ന്ന് എരുമപ്പെട്ടി പൊലീസ് കസ്റ്റഡിയില്‍ വാങ്ങി അറസ്റ്റ് ചെയ്യുകയായിരുന്നു. മുക്കു പണ്ടങ്ങള്‍ നിര്‍മ്മിച്ച് നല്‍കുന്നവരുള്‍പ്പടെ നാല് പേരാണ് തട്ടിപ്പ് സംഘത്തിലുള്ളത്. കൂട്ടുപ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments