സംസ്ഥാനത്ത് വന്ദേ ഭാരത് എക്സ്പ്രസിന്റെ റെഗുലർ സർവീസിന് ഇന്ന് മുതൽ തുടക്കം. ഉച്ചയ്ക്ക് 2.30- നാണ് ആദ്യ സർവീസ് പുറപ്പെടുക. കാസർകോഡ് നിന്ന് തിരുവനന്തപുരത്തേക്കാണ് ആദ്യ സർവീസ് നടത്തുന്നത്. കാസർഗോഡ് റെയിൽവേ സ്റ്റേഷനിലെ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്ന് യാത്ര പുറപ്പെടുന്ന വന്ദേ ഭാരത് എക്സ്പ്രസ്, രാത്രി 10.30 ഓടെയാണ് തിരുവനന്തപുരത്ത് എത്തിച്ചേരുക. കാസർഗോഡ് നിന്നും യാത്ര ആരംഭിക്കുന്ന ഏക ട്രെയിനാണ് വന്ദേ ഭാരത് എക്സ്പ്രസ്. 8 മണിക്കൂർ 5 മിനിറ്റിനുള്ളിൽ യാത്ര പൂർത്തീകരിക്കാൻ സാധിക്കുന്ന തരത്തിലാണ് റെഗുലർ സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, ഷോർണൂർ, തൃശ്ശൂർ, എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് വന്ദേ ഭാരതിന് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. കേരളത്തിന്റെ ടൂറിസം വികസനത്തിന് ആക്കം കൂട്ടാൻ വന്ദേ ഭാരത് എക്സ്പ്രസിന് കഴിയുമെന്നാണ് വിലയിരുത്തൽ. നിലവിൽ, തിരുവനന്തപുരത്തേക്കും, എറണാകുളത്തേക്കുമുള്ള ടിക്കറ്റുകൾ ലഭ്യമല്ല. ഈ രണ്ട് സ്ഥലങ്ങളിലേക്കും മെയ് 2 വരെ വെയിറ്റിംഗ് ലിസ്റ്റിലാണ് ടിക്കറ്റ് ഉള്ളത്. അതേസമയം, കാസർകോട് നിന്ന് കോഴിക്കോട്ടേക്കും, തിരിച്ചുമുള്ള ടിക്കറ്റുകൾ ലഭ്യമാണ്.
Also Read: താരനും തലമുടി കൊഴിച്ചിലും അകറ്റാന്‍ തൈര്
Post Your Comments