ചിങ്ങവനം: യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ അച്ഛനും മകനും അറസ്റ്റില്‍. നാട്ടകം പാക്കില്ചിറ ഭാഗത്ത് താന്നിമൂട്ടില്‍ രാജേഷ്(കൊച്ചുമോന്- 44), മകന് വിഷ്ണു(23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചിങ്ങവനം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
Read Also : ശബരിമലയിലെ വഴിപാടുകൾ ഇനി ഓൺലൈനായി ബുക്ക് ചെയ്യാം, പുതിയ സംവിധാനം ഉടൻ വികസിപ്പിക്കും
കഴിഞ്ഞദിവസം രാത്രിയാണ് കേസിനാസ്പദമായ സംഭവം. ഇവര്‍ അയല്‍വാസിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി യുവാവിനെ അധിക്ഷേപിക്കുകയും പെപ്പര്‍ സ്പ്രേ അടിച്ചശേഷം വടിവാളും കമ്പിവടിയും ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. യുവാവും ഇവരും തമ്മില്‍ കുടുംബ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ആക്രമണം.
പരാതിയുടെ അടിസ്ഥാനത്തിൽ ചിങ്ങവനം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments