![](/wp-content/uploads/2022/06/crpf-maoist.jpg)
ന്യൂഡൽഹി: മാവോയിസ്റ്റ് ആക്രമണം. ഛത്തീസ്ഗഡിൽ ഉണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ 11 സുരക്ഷാസേനാ ഉദ്യോഗസ്ഥരാണ് വീരമ്യുത്യു വരിച്ചത്. മാവോയിസ്റ്റ് വിരുദ്ധ സേനയുടെ വാഹനത്തിന് നേരെ ആക്രമണമുണ്ടാകുകയായിരുന്നു. കുഴി ബോംബ് സ്‌ഫോടനമാണ് ഉണ്ടായത്.
സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘൽ അറിയിച്ചു.
അതേസമയം, മധ്യപ്രദേശിൽ കഴിഞ്ഞ ദിവസം രണ്ട് മാവോയിസ്റ്റ് നേതാക്കളെ സൈന്യം വധിച്ചു. തലയ്ക്ക് 14 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുള്ള നേതാക്കളെയാണ് വധിച്ചത്. ഗാർഹി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കണ്ഡ്‌ല വനമേഖലയിൽ വച്ചാണ് ഏറ്റുമുട്ടൽ നടന്നത്. ഭോരം ദേവ് ഏരിയ കമ്മിറ്റിയംഗമായിരുന്ന സുനിത, ഖാട്ടിയ മോച്ച ഏരിയ കമ്മിറ്റിയംഗമായ സരിത എന്നിവരെയാണ് സുരക്ഷാ സേന വധിച്ചത്.
ഇവരുടെ പക്കൽ നിന്നും റൈഫിൾസ്, ലൈവ് കാട്രിഡ്ജുകൾ, ആയുധങ്ങൾ എന്നിവ പോലീസ് പിടിച്ചെടുത്തു. അതേസമയം, സംസ്ഥാന പോലീസിനെയും ജില്ലാ പോലീസ് സേനയേയും ഹൗക്ക് ഫോഴ്‌സിനെയും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അഭിനന്ദനം അറിയിക്കുകയും ചെയ്തു.
Read Also: കാമുകനെ കാണാൻ സ്ഥിരം വീട്ടിലെത്തി, ഒടുവിൽ പിതാവുമായി ഒളിച്ചോട്ടം; കണ്ടെത്തിയത് ഒരു വർഷത്തിന് ശേഷം
Post Your Comments