കൊട്ടാരക്കര: ഒരു കിലോ ഹാഷിഷ് ഓയിൽ സൂക്ഷിച്ചിരുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. തില്ലേരി സ്വദേശി സ്റ്റീഫൻ ഫ്രാൻസിസ് ഫെർണാണ്ടസ് (45) ആണ് എക്സൈസിന്റെ പിടിയിലായത്. എഴുകോൺ ചൊവ്വള്ളൂരിൽ കോട്ടെകുന്നിൽ ആളില്ലാത്ത വീടിന്റെ വാട്ടർ ടാങ്കിൽ നിന്നാണ് ഒരു കിലോ തൂക്കം വരുന്ന ഹാഷിഷ് ഓയിൽ പിടികൂടിയത്.
രണ്ടു ദിവസം മുമ്പേ രണ്ട് കിലോ ഹാഷിഷ് ഓയിൽ കടത്തിക്കൊണ്ടുവന്നതായി എക്സൈസ് ഉദ്യോഗസ്ഥർക്ക് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് വാറണ്ടുള്ള പിടികിട്ടാപ്പുള്ളി സ്റ്റീഫൻ ഫ്രാൻസിസ് ഫെർണാണ്ടസിനെ നിരീക്ഷിച്ചുള്ള അന്വേഷണമാണ് അറസ്റ്റിലെത്തിയത്.
എഴുകോൺ കോട്ടെകുന്നിലെ സഹോദരി മേരിഭവനത്തിൽ മേരിയുടെ അടച്ചിട്ടിരുന്ന വീട്ടിലെ വാട്ടർ ടാങ്കിൽ ഒളിപ്പിച്ച നിലയിലാണ് ഹാഷിഷ് ഓയിൽ കണ്ടെത്തിയത്. 20 വർഷം വരെ തടവ് ലഭിക്കാവുന്ന ശിക്ഷയാണ്.
അസിസ്റ്റന്റ് ഏക്സൈസ് കമ്മീഷണർ അനിൽകുമാറിന്റെ നേതൃത്വത്തിൽ ഏക്സൈസ് ഇൻസ്പെക്ടർ മധുസുദനൻനായർ, സി. ഒ. മാരായ സുബിൻ, വിനോജ്, പ്രിവന്റ്റീവ് ഓഫീസർ മുഹമ്മദ് അലി, കൊല്ലം ഐ.ബി ഇൻസ്പെക്ടർ ജലാലുദ്ദീൻ, പ്രിവന്റീവ് ഓഫീസർമാരായ ഗിരീഷ് ബിജുമോൻ, ഏക്സൈസ് ഇൻസ്പെക്ടർ അനിൽകുമാർ, ഷിജു തുടങ്ങിയവർ പങ്കെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments