Latest NewsKeralaCinemaMollywoodNewsEntertainment

‘ഷെയ്‌ന്‌ കൂടുതല്‍ പ്രധാന്യം വേണം, ശ്രീനാഥ് ഭാസിക്ക് അഭിനയിച്ച് കൊണ്ടിരിക്കുന്ന സിനിമ പോലും അറിയില്ല’ – നിര്‍മാതാക്കള്‍

കൊച്ചി: ഇനിമുതല്‍ നിര്‍മാതാക്കളുമായി കരാര്‍ ഒപ്പിടാത്ത നടീനടന്മാരുമായി സഹകരിക്കില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍. യുവതാരങ്ങളായ ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി എന്നിവർക്ക് ഭാഗിക വിലക്കേർപ്പെടുത്തിയിരിക്കുകയാണ് സംഘടനകൾ. അമ്മ, ഫെഫ്ക എന്ന സംഘടനകളുടെ പിന്തുണയോടെയാണ് ഇത്. വിലക്കല്ലെന്നും, ഇവരുമായി സഹകരിക്കില്ലെന്നുമാണ് നിർമാതാക്കൾ പറയുന്നത്. ഇവരെ അഭിനയിപ്പിക്കണമെങ്കിൽ, അത് നിർമാതാക്കളുടെ സ്വന്തം റിസ്കിൽ ആയിരിക്കണമെന്നും സംഘടന വിശദമാക്കുന്നു.

പരസ്യമായാണ് ലഹരി ഉപയോ​ഗം, ഇവരുടെ നഖവും മുടിയുമെല്ലാം പരിശോധിച്ചോട്ടെയെന്നും നിർമാതാക്കൾ വിളിച്ച് ചേർത്ത പത്രസമ്മേളനത്തിൽ വ്യക്തമാക്കി. രാസലഹരി ഉപയോ​ഗിക്കുന്ന താരങ്ങളുടെ പേരുകൾ സർക്കാരിന് കൈമാറുമെന്ന് നിർമാതാവ് രഞ്ജിത്ത് അറിയിച്ചു. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍, താരസംഘടനയായ ‘അമ്മ’, സാങ്കേതികവിദഗ്ധരുടെ കൂട്ടായ്മയായ ഫെഫ്ക എന്നിവരുടെ സംയുക്തയോഗത്തിലാണ് തീരുമാനം.

ആര്‍ട്ടിസ്റ്റുകള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും നിര്‍മാതാക്കള്‍ക്കും നിരവധി ബുദ്ധിമുട്ടുകള്‍ ഷെയ്ൻ, ശ്രീനാഥ് എന്നീ താരങ്ങള്‍ ഉണ്ടാക്കിയതിന്റെ ഭാഗമായിട്ടാണ് നടപടി. ‘സിനിമ പകുതിയാകുമ്പോൾ തന്റെ പ്രാധാന്യം കുറഞ്ഞോ എന്നാണ് ഷെയ്ൻ നി​ഗമിന് സംശയം, എഡിറ്റ് കാണാൻ ആവശ്യപ്പെടുന്നു. ഒരു സിനിമ സംഘടനകൾക്കും സഹിക്കാൻ പറ്റാത്ത കാര്യങ്ങളാണ് ഷെയ്ൻ ചെയ്യുന്നത്. ശ്രീനാഥ് ഭാസി ഏതൊക്കെ പടത്തിലാണ് അഭിനയിക്കുന്നതെന്നും ആർക്കൊക്കെയാണ് ഒപ്പിട്ട് നൽകുന്നതെന്നും അദ്ദേഹത്തിന് പോലും അറിയില്ല’, രഞ്ജിത്ത് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button