സ്ഥിരമായി ചപ്പാത്തി കഴിക്കുന്നവർ ഇക്കാര്യം തീർച്ചയായും അറിഞ്ഞിരിക്കണം. സ്ഥിരമായി ചപ്പാത്തി ഉപയോഗിക്കുന്നവരിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. കാർഡിയോളോജിസ്റ്റ് വില്യം ഡേവിസ് 15 വർഷത്തെ ഗവേഷണത്തിനു ശേഷമാണ് ഈ നിഗമനത്തിലേക്കെത്തിയത്.
ഗോതമ്പുമാവിലെ ചില ഘടകങ്ങളാണ് ഹൃദയസംബന്ധമായ ചില അസുഖങ്ങൾ, പൊണ്ണത്തടി, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുന്നതെന്ന് അദ്ദേഹം പറയുന്നു. മാത്രമല്ല, ഗോതമ്പ് ബ്ലഡ് ഷുഗർ വല്ലാതെ കൂട്ടും. ഗോതമ്പ് ഒരു മാസം ഉപേക്ഷിച്ച രോഗികളിൽ പൊണ്ണത്തടിയും ഷുഗറും അതിശയകരമായ രീതിയിൽ കുറഞ്ഞതായി അദ്ദേഹം കണ്ടെത്തി.
അതേസമയം, സ്ഥിരമായി ചപ്പാത്തി കഴിക്കുന്നവരിൽ ആസ്മ, മൈഗ്രൈൻ, അസിഡിറ്റി, ആർത്രൈറ്റിസ് തുടങ്ങി ഒട്ടനവധി രോഗങ്ങൾ സുഖമായതായും റിപ്പോർട്ടുകൾ പറയുന്നുണ്ട്. അമിലോപെക്ടിൻ ആണത്രേ ഗോതമ്പിൽ വില്ലനാകുന്നത്. ഇത് ഷുഗറിന്റെ ഒരു ഘടകമാണ്. ചീത്ത കൊളസ്ട്രോൾ ഉണ്ടാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് ഇതാണ്.
Post Your Comments