സമൂഹത്തിനായുള്ള തൊഴിലാളികളുടെ പങ്ക്, സംഭാവനകൾ, ത്യാഗങ്ങൾ എന്നിവയ്ക്കായി ആഗോളതലത്തിൽ മെയ് 21 ന് അന്താരാഷ്‌ട്ര തൊഴിലാളി ദിനം ആഘോഷിക്കുന്നു. തൊഴിലാളികളുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കാൻ വേണ്ടി ആചരിക്കുന്ന തൊഴിലാളി ദിനത്തിന്റെ ചരിത്രം അറിയാം
1886-ൽ അമേരിക്കയിൽ 16 മണിക്കൂർ തൊഴിൽദിനത്തിനെതിരെ തൊഴിലാളികൾ പൊതുപണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. 16 മണിക്കൂർ ഷെഡ്യൂൾ നിർത്തുകയും പകരം 8 മണിക്കൂർ പ്രവൃത്തിദിനം ആക്കുകയും വേണമെന്ന ആവാദ്യമാണ് തൊഴിലാളികൾ ഉയർത്തിയത്. ഇതിനെ തുടർന്ന് നടത്തിയ പ്രതിഷേധത്തിനിടെ, പോലീസുമായുള്ള ഏറ്റുമുട്ടലിൽ നിരവധി തൊഴിലാളികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യുഎസിലെ തൊഴിലാളികളുടെ നിരവധി വർഷത്തെ ചെറുത്തുനിൽപ്പിന് ശേഷം, ഒടുവിൽ, 1916 ൽ, രാജ്യത്ത് 8 മണിക്കൂർ ജോലിദിനം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു. ഇതിന്റെ ഓർമ്മയ്ക്കാണ് അന്താരാഷ്‌ട്ര തൊഴിലാളി ദിനം ആചരിക്കുന്നത്.
READ ALSO: ഷോപ്പിംഗ് മാളിൽ തർക്കം: യുവാവിനെ കുത്തിക്കൊന്നു
തൊഴിലാളി ദിനത്തിന്റെ പ്രാധാന്യം എന്താണ്?
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ തൊഴിലാളികളുടെ സമരങ്ങളെയും തുടർന്നുള്ള ശാക്തീകരണത്തെയും അംഗീകരിക്കുന്നതിനാണ് തൊഴിലാളി ദിനം ആഘോഷിക്കുന്നത്. 1923ലാണ് ഇന്ത്യയിൽ ആദ്യമായി തൊഴിലാളി ദിനം ആഘോഷിച്ചത്.
ലേബർ കിസാൻ പാർട്ടി ഓഫ് ഹിന്ദുസ്ഥാൻ 1923 മെയ് 1 ന് തമിഴ്‌നാട്ടിലെ ചെന്നൈയിൽ വെച്ചാണ് ഇന്ത്യയിലെ ആദ്യത്തെ തൊഴിലാളി ദിനാഘോഷം സംഘടിപ്പിച്ചത്.
Post Your Comments