കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്ദേഭാരതിനു അതിഗംഭീര സ്വീകരണവുമായി സിപിഎം ജില്ലാ സെക്രട്ടറിയും നേതാക്കളും. എംവി ജയരാജന് ലോക്കോ പൈലറ്റിനെ പൊന്നാട അണിയിച്ചു. എംഎല്‍എമാരായ കെവി സുമേഷും കടന്നപ്പള്ളി രാമചന്ദ്രനും വന്ദേഭാരത് എക്സ്പ്രസിനെ സ്വീകരിക്കാനായി എത്തിയിരുന്നു.
എക്സ്പ്രസിന് സ്റ്റോപ്പുള്ള എല്ലാ സ്റ്റേഷനുകളിലും വലിയ സ്വീകരണമാണ് ഒരുക്കിയിരുന്നത്. അതിനിടെ ഷൊര്‍ണൂരിലെത്തിയ സ്വീകരണത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വന്ദേഭാരതിന്റെ ബോഗിയിലെ ഗ്ലാസില്‍ നിറയെ വികെ ശ്രീകണ്ഠന് എംപിയുടെ പോസ്റ്റര്‍ പതിച്ച സംഭവം വിവാദമായി. ആര്‍പിഎഫ് ഈ വിഷയത്തിൽ കേസ് എടുത്തിട്ടുണ്ട്.
Post Your Comments