IdukkiNattuvarthaLatest NewsKeralaNews

കു​ളി​ക്കാ​നെ​ത്തി​യ വി​ദ്യാ​ർ​ത്ഥി ക​നാ​ലി​ലെ വെ​ള്ള​ത്തി​ൽ വീ​ണ് ​ഗുരുതരാവസ്ഥയിൽ

ക​രി​മ​ണ്ണൂ​ർ ഒ​റ്റി​ത്തോ​ട്ട​ത്തി​ൽ റ​ഹി​മി​ന്‍റെ മ​ക​ൻ ബാ​ദു​ഷ(13)യാ​ണ് ഇ​ട​വെ​ട്ടി ട്രാ​ൻ​സ്ഫോ​ർ​മ​ർ പ​ടി​ക്കു സ​മീ​പ​മു​ള്ള ക​നാ​ലി​ലെ വെ​ള്ള​ത്തി​ൽ ബോ​ധ​ര​ഹി​ത​നാ​യി വീ​ണ​ത്

തൊ​ടു​പു​ഴ: ബ​ന്ധു​ക്ക​ളാ​യ കു​ട്ടി​ക​ളോ​ടൊ​പ്പം കു​ളി​ക്കാ​നെ​ത്തി​യ വി​ദ്യാ​ർ​ത്ഥി ക​നാ​ലി​ലെ വെ​ള്ള​ത്തി​ൽ വീ​ണ് ​ഗുരുതരാവസ്ഥയിൽ. നാ​ട്ടു​കാ​ർ ചേ​ർ​ന്ന് കു​ട്ടി​യെ തൊ​ടു​പു​ഴ​യി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും സ്ഥി​തി ഗു​രു​ത​ര​മാ​യ​തി​നെ​ത്തു​ട​ർ​ന്നു ആ​ലു​വ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം. ക​രി​മ​ണ്ണൂ​ർ ഒ​റ്റി​ത്തോ​ട്ട​ത്തി​ൽ റ​ഹി​മി​ന്‍റെ മ​ക​ൻ ബാ​ദു​ഷ(13)യാ​ണ് ഇ​ട​വെ​ട്ടി ട്രാ​ൻ​സ്ഫോ​ർ​മ​ർ പ​ടി​ക്കു സ​മീ​പ​മു​ള്ള ക​നാ​ലി​ലെ വെ​ള്ള​ത്തി​ൽ ബോ​ധ​ര​ഹി​ത​നാ​യി വീ​ണ​ത്. കു​ട്ടി​ക​ൾ മാ​ത്ര​മാ​യി​രു​ന്നു ഈ ​സ​മ​യം കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​ത്. അ​തി​നാ​ൽ ഉ​ട​ൻ പു​റ​ത്തെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. പി​ന്നീ​ട് വി​വ​ര​മ​റി​ഞ്ഞ് ഓ​ടി​യെ​ത്തി​യ​വ​ർ ആണ് കുട്ടിയെ പുറത്തെടുത്ത്.

Read Also : കുടകില്‍ ജോലിക്കിടെ കാണാതായ ആദിവാസി യുവാവ് മുങ്ങി മരിച്ചെന്ന് നിഗമനം

കു​ട്ടി​യെ ആ​ദ്യം തൊ​ടു​പു​ഴ സെ​ന്‍റ് മേ​രീ​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും സ്ഥി​തി ഗു​രു​ത​ര​മാ​യ​തി​നാ​ൽ രാ​ജ​ഗി​രി​യി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ വെ​ങ്ങ​ല്ലൂ​രി​ൽ എ​ത്തി​യ​പ്പോ​ൾ കു​ട്ടി​യു​ടെ നി​ല തീ​ർ​ത്തും വ​ഷ​ളാ​യി.

തു​ട​ർ​ന്ന്, സ​മീ​പ​ത്തെ സ്മി​ത ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ശേ​ഷം പി​ന്നീ​ട് രാ​ജ​ഗി​രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. കുട്ടി ഇ​വി​ടെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്. ഇ​ട​വെ​ട്ടി​യി​ലു​ള്ള മാ​താ​വി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു ബാ​ദു​ഷ. ഫി​ക്സു​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് കു​ട്ടി വെ​ള്ള​ത്തി​ൽ വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് സം​ശ​യം.

തൊ​ടു​പു​ഴ​യി​ൽ​നി​ന്നു രാ​ജ​ഗി​രി​യി​ലേ​ക്കു കു​ട്ടി​യെ​യു​മാ​യി പോ​യ ആം​ബു​ല​ൻ​സി​ന് തൊ​ടു​പു​ഴ പൊ​ലീ​സാ​ണ് വ​ഴി​യൊ​രു​ക്കി​യ​ത്. 35 മി​നി​റ്റി​നു​ള്ളി​ൽ ആം​ബു​ല​ൻ​സ് രാ​ജ​ഗി​രി​യി​ലെ​ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button