പാലാ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മൈലാടി മണ്ണിൽപറമ്പിൽ വീട്ടിൽ രാഹുൽ ഷാജിയെയാണ് (23) പൊലീസ് പിടികൂടിയത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നു. തുടർന്ന്, പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പാലാ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇതറിഞ്ഞ ഇയാൾ ഒളിവിൽ പോവുകയുമായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിനൊടുവിൽ ഇയാളെ ഇടുക്കി ചിറങ്കര എസ്റ്റേറ്റിൽ നിന്ന് സാഹസികമായാണ് പൊലീസ് പിടികൂടിയത്.
പാലാ എസ്.എച്ച്.ഒ കെ.പി. ടോംസൺ, എസ്.ഐ വി.എൽ. ബിനു, ബിജു വർഗീസ്, സി.പി.ഒമാരായ ജോഷി മാത്യു, സി. രഞ്ജിത് എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്.
പ്രതിക്ക് തിടനാട് സ്റ്റേഷനിൽ അടിപിടി കേസും ഈരാറ്റുപേട്ട എക്സൈസിൽ കഞ്ചാവ് വിൽപന കേസും നിലവിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Leave a Comment