ഇന്ത്യൻ വിപണിയിൽ പുതിയ ബിസിനസ് തന്ത്രവുമായി വാൾമാർട്ടിന്റെ പിന്തുണയുള്ള ഡിജിറ്റൽ പേയ്മെന്റ് ആപ്പായ ഫോൺപേ എത്തുന്നു. റിപ്പോർട്ടുകൾ പ്രകാരം, ആപ്പ് സ്റ്റോർ ഇന്ത്യയിൽ പുറത്തിറക്കാനാണ് പദ്ധതിയിടുന്നത്. ഉപഭോക്തൃ താൽപ്പര്യത്തിന്റെ അടിസ്ഥാനത്തിൽ പ്രാദേശികവൽക്കരിക്കപ്പെട്ട ഒരു ബദൽ ആപ്പ് സ്റ്റോർ നിർമ്മിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ഇത് 12 ഇന്ത്യൻ ഭാഷകളിലാണ് ലഭിക്കുക.
നിലവിൽ, രാജ്യത്തെ ആൻഡ്രോയിഡ് ആപ്പ് സ്റ്റോർ വിഭാഗത്തിൽ ഗൂഗിളിന്റെ പ്ലേ സ്റ്റോർ ആണ് ആധിപത്യം പുലർത്തുന്നത്. അതിനാൽ, ഫോൺപേയുടെ ഏറ്റവും വലിയ എതിരാളി ഗൂഗിൾ ആയിരിക്കും. ഇന്ത്യയിൽ ഒട്ടനവധി പദ്ധതികൾ വികസിപ്പിക്കാൻ ഫോൺപേ പദ്ധതിയിടുന്നുണ്ട്. രാജ്യത്ത് ഡാറ്റാ സെന്ററുകൾ നിർമ്മിക്കുന്നതിനായി ഏകദേശം 1,661 കോടി രൂപ നിക്ഷേപിക്കുമെന്ന് ഫോൺപേ അറിയിച്ചിട്ടുണ്ട്. ഡാറ്റ സൂക്ഷിക്കുന്നത് പ്രാദേശികമായിട്ടായിരിക്കണം എന്ന റെഗുലേറ്ററി നിർബന്ധമാണ് പുതിയ ഡാറ്റ സെന്റർ എന്ന ആശയത്തിലേക്ക് നയിച്ചത്.
Post Your Comments