ആലങ്ങാട്: നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസിനു പിന്നിൽ മിനി വാനിടിച്ച് ഒൻപത് സ്ത്രീകൾ ഉൾപ്പടെ 10 പേർക്ക് പരിക്കേറ്റു. മനക്കപ്പടി കൈരളിപറമ്പ് കോമളം (52), നീറിക്കോട് മെനേലിപ്പൊക്കം ഉഷ (52), കരുമാല്ലൂർ കവങ്ങമ്പിള്ളി ബീന (50), തട്ടാംപടി വടക്കേമഠത്തിൽഅംബിക (51), പീടികപറമ്പിൽ മല്ലിക(51), കണിയാംപറമ്പിൽ ലത (51), കൈപ്പെട്ടി വീട്ടിൽ അനിത (50), കോട്ടപ്പുറം മേപ്പാടത്ത് ഗീത (51), അടുവാതുരുത്ത് കാട്ടിക്കോടത്ത് ശരത്ത് (31), തെക്കിനേത്ത് മോളി (48) എന്നിവർക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല.
Read Also : മൊബൈൽഫോൺ പൊട്ടിത്തെറിച്ച് എട്ടുവയസുകാരിക്ക് ദാരുണാന്ത്യം: സംഭവം തൃശ്ശൂരില്‍
ആലുവ-പറവൂർ കെ എസ് ആർടിസി റോഡിൽ ആണ് അപകടം നടന്നത്. മറിയപ്പടി മേളം മസാല കമ്പനിയിലെ ജീവനക്കാർ സഞ്ചരിച്ചിരുന്ന മിനി വാൻ ആലുവ -പറവൂർ റൂട്ടിലെ മാളികം പീടികയിലാണ് അപകടത്തിൽപ്പെട്ടത്.
പരിക്കേറ്റവരിൽ ഒരാളായ ശരത്ത് കെഎസ്ആർടിസി ബസിലെ യാത്രക്കാരനാണ്. ഇയാളുടെ ഇടതു കൈക്ക് പരിക്കേറ്റിട്ടുണ്ട്. സ്ത്രീകളുടെ തലയ്ക്കും മുഖത്തും ചുണ്ടിനുമാണ് പരിക്കേറ്റിരിക്കുന്നത്.
കമ്പനിയുടെ വാഹനത്തിൽ വൈകീട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം നടന്നത്. പരിക്കേറ്റവരെ പറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.
Post Your Comments