
പ്രധാനമന്ത്രി മോദിയുടെ കേരള സന്ദര്‍ശനത്തിന്‍റെ ഭാഗമായി കൊച്ചിയില്‍ സംഘടിപ്പിച്ച യുവം 2023 പരിപാടിയില്‍ പങ്കെടുത്തവരില്‍ ഉണ്ണി മുകുന്ദനും ഉണ്ടായിരുന്നു. അതിനു ശേഷമാണ് പ്രധാനമന്ത്രിയെ വ്യക്തിപരമായി കാണാന്‍ ഉണ്ണി മുകുന്ദന് സമയം ലഭിച്ചത്. മോദിയുമായി 45 മിനിറ്റ് സംസാരിച്ചെന്നും ഗുജറാത്തിയിലാണ് ആശയവിനിമയം നടത്തിയതെന്നും ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
കേരള സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താനായതിന്‍റെ സന്തോഷം പങ്കുവച്ച നടന്‍ ഉണ്ണി മുകുന്ദന്റെ പോസ്റ്റിനെതിരെ പരിഹാസവുമായി ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി രംഗത്തെത്തി. ഗുജറാത്തിൽ ഒരു സിനിമ എടുക്കാൻ തന്നെ പ്രധാനമന്ത്രി ക്ഷണിച്ചു എന്നതിനാണ് ബിന്ദു അമ്മിണിയുടെ പരിഹാസം. മോനെ ക്ഷണിച്ച സ്ഥിതിക്ക് ഗുജറാത്ത് കലാപത്തെക്കുറിച്ച് ഒരു സിനിമ എടുത്ത് കൊടുക്കെന്ന് ബിന്ദു അമ്മിണി കുറിച്ചു.
എന്നാൽ പതിവുപോലെ ബിന്ദു അമ്മിണിക്കെതിരെ കമന്റുകളുടെ പ്രളയമാണ്. അസൂയപ്പെട്ടിട്ട് കാര്യമില്ല, പോയി കർഷക സമരത്തിൽ രണ്ടു മുദ്രാവാക്യം വിളിക്ക് അമ്മിണിയെ, എന്നാണ് ചിലരുടെ കമന്റ്. ‘മലയിൽ കേറിയ മഹിഷി എന്ന മലയാള പടത്തിന് ശേഷം ആയാലോ… അതിൽ ആണെങ്കിൽ എന്റെ കണ്ണിൽ മുളക് പൊടി എന്നൊരു ഗാനവും ആകാം’ എന്നാണു മറ്റൊരു കമന്റ്. ‘കേരളാ ബ്രാൻഡ് അംബാസഡർ ആയ അമ്മിണിചേച്ചി പഞ്ചാബിൽ പോയപ്പോൾ അവിടെ എല്ലാവർക്കും ചേച്ചിയുടെ മല കയറ്റത്തെ പറ്റിയാണ് ചോദിയ്ക്കാൻ ഉണ്ടായിരുന്നത് അല്ലേ????’ എന്നും ഒരാൾ ചോദിക്കുന്നു.
Post Your Comments