മണ്ണന്തല: ക്ഷേത്രത്തിലെ അന്നദാനത്തിനിടെ ആക്രമണം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് യുവാവ് അറസ്റ്റിൽ. പൗഡിക്കോണം സ്വദേശി മനോജ് (49) ആണ് അറസ്റ്റിലായത്. മണ്ണന്തല പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
Read Also : നടന് മാമുക്കോയയ്ക്ക് ഹൃദയാഘാതം: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ
മണ്ണന്തല സ്റ്റേഷൻ പരിധിയിലെ ഒരു ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് 23-ന് ഉച്ചയ്ക്ക് അന്നദാന സദ്യക്കിടെയായിരുന്നു ആക്രമണം. കല്ലയം ദേവീക്ഷേത്രത്തിനു സമീപം താമസിക്കുന്ന ബിപിനാണ് ആക്രമണത്തിനിരയായത്. അന്നദാനത്തിനിടെ വരിതെറ്റിച്ചു മുന്നിൽ കയറി വന്ന മനോജിനെ തടഞ്ഞതിലുള്ള പ്രകോപനമാണ് ആക്രമണത്തിൽ കലാശിച്ചത്. പ്രതി ബിപിനെ അസഭ്യം പറയുകയും മർദ്ദിക്കുകയുമായിരുന്നു.
Read Also : കടത്തിൽ മുങ്ങി വാട്ടർ അതോറിറ്റി! കോർപ്പറേഷനുകളിൽ നിന്ന് കുടിശ്ശികയായി ലഭിക്കേണ്ടത് കോടികൾ
സിഐ ബൈജു, എസ്ഐ സുധീഷ് എന്നിവർ ഉൾപ്പെട്ട സംഘം ആണ് പിടികൂടിയത്. തുടർന്ന്, മനോജിനെ ജാമ്യത്തിൽ വിട്ടയച്ചു.
Post Your Comments