Latest NewsNewsInternational

അഞ്ച് കൊറിയൻ യുവതികളെ ബലാത്സം​ഗം ചെയ്ത കേസിൽ ഇന്ത്യക്കാരൻ കുറ്റക്കാരനെന്ന് ഓസ്ട്രേലിയൻ കോടതി

മെൽബൺ: അഞ്ച് കൊറിയൻ യുവതികളെ ബലാത്സം​ഗം ചെയ്ത കേസിൽ ഇന്ത്യക്കാരൻ കുറ്റക്കാരനെന്ന് വിധിച്ച് ഓസ്ട്രേലിയൻ കോടതി.  ഓസ്‌ട്രേലിയയിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ പ്രമുഖനായ ബാലേഷ് ധൻഖറിനെയാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. മയക്കുമരുന്ന് നൽകിയ ശേഷം അഞ്ച് കൊറിയൻ സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസിൽ സിഡ്‌നിയിലെ ഡൗണിംഗ് സെന്ററിലെ ജില്ലാ കോടതിയാണ് വിധി പറഞ്ഞത്. രാഷ്ട്രീയ ബന്ധമുള്ള വേട്ടക്കാരൻ എന്നും പ്രതിയെ കോടതി വിശേഷിപ്പിച്ചു.

സിഡ്‌നിയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും മോശമായ കേസിലെ പ്രതിയാണ് ബാലേഷ് ധൻഖറെന്നും കോടതി പറഞ്ഞു. 39 ആരോപണങ്ങളിലും ധർഖർ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. ഡാറ്റാ വിദഗ്ധനാണ് ധൻഖർ. ജാമ്യത്തിൽ തുടരാൻ ധൻഖർ ആവശ്യപ്പെട്ടെങ്കിലും കോടതി നിരസിച്ചു. 43 കാരനായ ധൻഖറിനെതിരെ വർഷാവസാനം ശിക്ഷ വിധിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button