Latest NewsKeralaNews

കെൽട്രോൺ എംഡിക്ക് എം ശിവശങ്കറിന്റെ അവസ്ഥയുണ്ടാകും: എ ഐ ക്യാമറാ വിവാദത്തിൽ പ്രതികരണവുമായി ചെന്നിത്തല

തിരുവനന്തപുരം: എ ഐ ക്യാമറ കരാറിലെ വിവാദത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. കെൽട്രോൺ എംഡിക്ക് എം ശിവശങ്കറിന്റെ അവസ്ഥയുണ്ടാകുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു.

Read Also: കരകൗശല ഉൽപ്പന്നങ്ങൾ ഇനി ഇടനിലക്കാരില്ലാതെ വിൽക്കാം, പുതിയ ഇ-കൊമേഴ്സ് പോർട്ടലുമായി കേന്ദ്രം

ആരോപണങ്ങൾ ഉന്നയിച്ചത് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. കൂടുതൽ തെളിവുകൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

സാധാരണക്കാരനെ പിഴിഞ്ഞ് സ്വകാര്യ കമ്പനിയ്ക്ക് പണമുണ്ടാക്കി കൊടുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കെൽട്രോൺ വിവാദത്തിൽ സർക്കാർ മൗനം വെടിയണം. മോദിയുടെ സന്ദർശനം ഒരു ചലനവും ഉണ്ടാക്കില്ല. പുതിയ പദ്ധതികൾ ഒന്നും പ്രഖ്യാപിച്ചില്ല. വാട്ടർ മെട്രോയും പ്രധാനമന്ത്രിയുമായി എന്താണ് ബന്ധമെന്ന് അദ്ദേഹം ചോദിച്ചു.

അതേസമയം, എ ഐ ക്യാമറയിലെ ടെണ്ടർ സുതാര്യമായിരുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ തന്റെ കൈവശമുണ്ടെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. എല്ലാ മാനദണ്ഡങ്ങളെയും മറികടന്നാണ് കരാർ നൽകിയത്. കണ്ണൂരിൽ ചുറ്റിപറ്റി നിൽക്കുന്ന ചില കറക്കു കമ്പനികളാണ് ഇതിന് പിറകിൽ. വിഷയത്തിൽ മുഖ്യമന്ത്രി മറുപടി പറഞ്ഞേ മതിയാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: തൃശൂര്‍ പൂരത്തിന്റെ പിറവിക്ക് കാരണമായത് 1796ലെ അതിശക്തമായ പേമാരിയും കാറ്റും, ചരിത്രം ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button