Latest NewsIndiaNews

പുരുഷ വേഷത്തിൽ വിവാഹ ദിവസം മുന്‍ കാമുകനു നേരെ ആസിഡ് ആക്രമണം നടത്തിയ യുവതി അറസ്റ്റില്‍

വരന്‍ ദമ്രുധര്‍ ബാഗേലൈന് നേരെയാണ് ആക്രമണം ഉണ്ടായത്.

ജഗദല്‍പൂര്‍: വിവാഹ ദിവസം മുന്‍ കാമുകന് നേരെ ആസിഡ് ആക്രമണം നടത്തിയ യുവതി പിടിയില്‍. ഛത്തീസ്‌ഗഡിലെ ബസ്‌തര്‍ ജില്ലയിലാണ് സംഭവം.

ഏപ്രില്‍ 19ന് ഭാന്‍പുരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഛോട്ടേ അമാബല്‍ ഗ്രാമത്തില്‍ വരന്‍ ദമ്രുധര്‍ ബാഗേലൈന് നേരെയാണ് ആക്രമണം ഉണ്ടായത്. 19കാരിയുമായുള്ള വിവാഹം നടക്കുന്ന ദിവസമാണ് മുൻ കാമുകിയുടെ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ വധുവിനും വരനും ഒപ്പം ഉണ്ടായിരുന്ന പത്ത് പേര്‍ക്കും ചെറിയ പൊള്ളലേറ്റു. സംഭവ സമയത്ത് കറന്റ് ഇല്ലായിരുന്നതിനാല്‍ ആളുകള്‍ക്ക് പ്രതിയെ കാണാനായില്ല.

read also: ചാവേര്‍ ആക്രമണം ഭയന്ന് ബുള്ളറ്റ് പ്രൂഫ് കാറിലുള്ള യാത്ര കാല്‍നടയാക്കി പ്രധാന മന്ത്രി മോദി

അന്വേഷണത്തില്‍ വരന്റെ മുന്‍ കാമുകിയുടെ പങ്കളിത്തം കണ്ടെത്തിയ പൊലീസ് അവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. താനും ദമ്രുധറും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പ്രണയത്തിലാണെന്നും മറ്റൊരു യുവതിയെ വിവാഹം കഴിച്ച്‌ വരന്‍ തന്നെ വഞ്ചിച്ചെന്നും പറഞ്ഞ യുവതി കുറ്റം സമ്മതിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button