KeralaLatest NewsNews

ചാവേര്‍ ആക്രമണം ഭയന്ന് ബുള്ളറ്റ് പ്രൂഫ് കാറിലുള്ള യാത്ര കാല്‍നടയാക്കി പ്രധാന മന്ത്രി മോദി

ചാവേര്‍ ആക്രമണം ഭയന്ന് ബുള്ളറ്റ് പ്രൂഫ് കാറിലുള്ള യാത്ര കാല്‍നടയാക്കി പ്രധാന മന്ത്രി മോദി, നെഞ്ചുവിരിച്ച് നടന്ന് ധീരതയുടെ പര്യായമായി മാറിയ മോദിയുടെ ദൃശ്യം പങ്കുവെച്ച് സന്ദീപ് വാചസ്പതി

കൊച്ചി: യുവം 2023 പരിപാടിയെ നിറ സാന്നിധ്യമാക്കി പ്രധാന മന്ത്രി നരേന്ദ്ര മോദി. ഒരു ലക്ഷത്തോളെ ആളുകളാണ് പരിപാടിയില്‍ എത്തിയത്. എല്ലാര്‍ക്കും അഭിവാദ്യം അര്‍പ്പിച്ച് മോദി സേക്രഡ് ഹാര്‍ട്ട് കോളജിലേക്ക് 1.8 കിലോമീറ്റര്‍ കാല്‍നടയായാണ് എത്തിയത്. കേരളത്തിലെ യുവാക്കളെയും മറ്റ് ജനങ്ങളെയും ഏറ്റെടുത്ത് കൊണ്ട് വന്‍ വരേവേല്‍പ്പില്‍ ജനമനസ്സിലേക്ക് എത്തുകയായിരുന്നു മോദി.

Read Also: ബത്തേരി നഗരത്തിലെ വിവിധ സ്ഥാപനങ്ങളിൽ മോഷണം: മുഖം മറച്ചെത്തിയ കള്ളന് വേണ്ടി തിരച്ചില്‍ ശക്തമാക്കി പൊലീസ് 

കടന്ന് പോയ വഴികളില്‍ വാഹനത്തില്‍ അഭിവാദ്യം ചെയ്യുമെന്നാണറിയിച്ച തെങ്കിലും മോദിജി കാറില്‍ നിന്ന് ഇറങ്ങി വിസമയം തീര്‍ത്തു. കാല്‍ നടയിലാണ് ജനങ്ങള്‍ക്ക് മുന്നിലേക്ക് മോദി എത്തിയത്. മലയാളികളുടെ മനസ് കീഴടക്കി തികച്ചും കേരളീയനായാണ് പ്രധാനമന്ത്രി കൊച്ചിയില്‍ വിമാനമിറങ്ങിയത്. കസവ് മുണ്ടും വെള്ള ജുബ്ബയും കസവ് ഷോളുമണിഞ്ഞ് അദ്ദേഹം കേരളത്തിലെത്തിയ ചിത്രങ്ങള്‍ ഇതിനോടകം ട്വിറ്ററില്‍ വൈറലായി.

അതേസമയം, ‘ചാവേര്‍ ആക്രമണം ഭയന്ന് ബുള്ളറ്റ് പ്രൂഫ് കാറിലുള്ള യാത്ര കാല്‍നടയാക്കി പ്രധാന മന്ത്രി മോദി’ എന്ന കുറിപ്പോടെ എതിരാളികളുടെ വായ അടപ്പിച്ച് ധീരതയുടെ പര്യായമായി മാറിയ മോദിയുടെ ദൃശ്യം ബിജെപി നേതാവ് സന്ദീപ് വാചസ്പതി സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും ചെയ്തതോടെ നിമിഷനേരങ്ങള്‍ക്കുള്ളില്‍ വീഡിയോ വന്‍ ഹിറ്റായി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button