നാരങ്ങയേക്കാള്‍ മിടുക്കന് പാദസംരക്ഷണത്തില്‍ നാരങ്ങത്തോടാണ്. നാരങ്ങത്തോട് കൊണ്ട് കാലില്‍ നല്ലതു പോലെ ഉരസുക. ഇത് വരണ്ട ചര്‍മ്മത്തിന് പരിഹാരവും പാദങ്ങളിലെ കറുത്ത പാടുകള്‍ മാറുന്നതിനും സഹായിക്കുന്നു. മാത്രമല്ല, കാലിന് നല്ല നിറവും നല്കുന്നു.
കാലില്‍ വെളിച്ചെണ്ണയും നാരങ്ങാനീരും മിക്സ് ചെയ്ത് നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത് പാദങ്ങള്‍ സോഫ്റ്റ് ആവുന്നതിനും മൃദുവാകുന്നതിനും സഹായിക്കുന്നു. വിരലിനുള് ഭാഗത്തെല്ലാം നല്ലതു പോലെ ക്ലീന്‍ ആവുകയും ചെയ്യുന്നു.
Read Also : സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ കുറവ് : ഇന്നത്തെ നിരക്കുകളറിയാം
കടുകെണ്ണ കൊണ്ട് കാല് നല്ലതു പോലെ മസ്സാജ് ചെയ്യുന്നതും നല്ലതാണ്. ഇത് പാദങ്ങളിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും നിറം വര്‍ദ്ധിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു
ചൂടുവെള്ളത്തില്‍ എന്നും പാദങ്ങള്‍ കഴുകാന്‍ ശ്രദ്ധിക്കണം. ഇത് വിരലിലും നഖത്തിനിടയിലും പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കിനേയും മറ്റും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല, പാദങ്ങളുടെ ആരോഗ്യത്തിനും സഹായിക്കുന്നു.
Post Your Comments