മുൻനിര ശീതള പാനീയ ബ്രാൻഡുകൾക്കൊപ്പം മത്സരിക്കാൻ പുത്തൻ രൂപത്തിലും ഭാവത്തിലും നീര എത്തുന്നു. നിലവിൽ, നീര വിപണിയിൽ ലഭ്യമാണെങ്കിലും പ്രതീക്ഷിച്ച വരുമാനം ഉണ്ടാക്കാൻ കമ്പനിക്ക് സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് പുതിയ ഭാവമാറ്റം. ഇത്തവണ പൈനാപ്പിളിന്റെയും മാമ്പഴത്തിന്റെയും രുചിയിലുള്ള നീര വിപണിയിൽ എത്തുന്നതാണ്. കൂടാതെ, മികച്ച രീതിയിൽ ഉള്ള പാസ്ചെറൈസേഷൻ സംവിധാനങ്ങളും വികസിപ്പിക്കുന്നുണ്ട്.
ഇപ്പോൾ വിപണിയിൽ ലഭ്യമായിട്ടുള്ള നീര ഏതാനും ദിവസങ്ങൾ കഴിയുമ്പോൾ കേടാവാറുണ്ട്. ഇത് വലിയ രീതിയിലുള്ള പ്രതിസന്ധിയാണ് സൃഷ്ടിച്ചിരുന്നത്. ഈ സാഹചര്യത്തിൽ 9 മാസം വരെ കേടുകൂടാതിരിക്കാൻ ഉള്ള മാർഗ്ഗമാണ് കമ്പനി ആവിഷ്കരിക്കുന്നത്. ഏതു പഴച്ചാറും പാസ്ചറൈസ് ചെയ്യാനുള്ള ട്രെട്രാപാക്ക് പ്ലാന്റിന്റെ നിർമ്മാണം അന്തിമ ഘട്ടത്തിലാണ്. പാലക്കാട് മുതലമടയിലാണ് പ്ലാന്റ് നിർമ്മിക്കുന്നത്.
കേരളത്തിലെ ആദ്യത്തെ ട്രെട്രാപാക്ക് പ്ലാന്റാണ് പാലക്കാട് സ്ഥാപിക്കുന്നത്. 25 കോടി രൂപ ചെലവിൽ കൺസോഷ്യം ഓഫ് കോക്കനട്ട് പ്രൊഡ്യൂസർ കമ്പനീസ് ഇൻ കേരളയാണ് ഇത് സ്ഥാപിക്കുന്നത്. കേരളത്തിൽ ഉൽപ്പാദനം ആരംഭിക്കുന്നതോടെ നീര ഉൽപ്പന്നങ്ങളുടെ വില താരതമ്യേന കുറയുന്നതാണ്. പാസ്ചറൈസേഷൻ സംവിധാനം ഉണ്ടെങ്കിൽ എത്ര നീര വേണമെങ്കിലും ഉൽപ്പാദിപ്പിക്കാം എന്നതാണ് പ്രത്യേകത.
Post Your Comments