കൊൽക്കത്ത: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും തമ്മിൽ കൂടിക്കാഴ്ച്ച നടത്തി. പ്രതിപക്ഷം ഒറ്റക്കെട്ടാണെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മമത ബാനർജി പറഞ്ഞു. പ്രതിപക്ഷ പാർട്ടികൾക്കിടയിൽ ഈഗോ ഉണ്ടാകില്ലെന്നും മമത ബാനർജി വ്യക്തമാക്കി. ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവും കൂടിക്കാഴ്ച്ചയിൽ പങ്കെടുത്തു.
Read Also: പാർക്കിംഗിന്റെ മറവിൽ മാലിന്യ നിക്ഷേപം: വലിയ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് നിരോധനം
പ്രതിപക്ഷ സഖ്യം എങ്ങനെയായിരിക്കുമെന്ന കാര്യത്തിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും മമത വിശദമാക്കി. ബിജെപിക്കെതിരെ മമത ബാനർജി രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തു. ബിജെപി അധികാരത്തിൽ വന്നത് കള്ളങ്ങൾ പറഞ്ഞ് വ്യാജ വീഡിയോകൾ ഉണ്ടാക്കി മാദ്ധ്യമങ്ങളുടെ പിന്തുണയോടെയാണ്. ബിജെപിയെ സീറോ ആക്കും. നിതീഷ് കുമാർ ചർച്ചക്ക് എത്തിയത് സന്തോഷകരമായ കാര്യമാണ്. പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടാണെന്ന സന്ദേശം നൽകാൻ ആഗ്രഹിക്കുന്നുവെന്നും മമത ബാനർജി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
Read Also: നടന്നത് വൻ അപകടം; നോവായി ജിഷ്ണമേരിയും സ്നേഹയും അഡോണും, പഠനത്തിൽ മിടുക്കർ, കോളേജ് പുരസ്കാര ജേതാക്കൾ
Post Your Comments