തിരുവനന്തപുരം: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന എ ഐ ക്യാമറ വഴിയുള്ള ട്രാഫിക്ക് പരിഷ്‌കാരത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് കെ ബി ഗണേഷ് കുമാർ എംഎൽഎ. നിയമം നടപ്പിലാക്കുന്നവർക്ക് കാറ് വാങ്ങാൻ പൈസ കാണുമെന്നും എന്നാൽ എല്ലാവർക്കും കാറ് വാങ്ങാൻ പാങ്ങില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ഭാര്യക്കും ഭർത്താവിനുമൊപ്പം കുഞ്ഞിനെ ബൈക്കിൽ കൊണ്ടു പോകുന്നതിന് ഫൈൻ അടിക്കുന്നത് ദ്രോഹമാണ്. നിയമം നടപ്പിലാക്കുന്നവർക്ക് കാറ് വാങ്ങാൻ പൈസ കാണും. എന്നാൽ, സാധാരണക്കാർക്ക് അതില്ലെന്നത് നിയമം നടപ്പാക്കുന്നവർ ഓർക്കണം. പ്രായോഗികമല്ലാത്ത പരിഷ്‌കാരങ്ങൾ നടപ്പിലാക്കുന്നത് വലിയ അപകടങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: കേരളത്തിന് ഇനിയും ഉണ്ടാകുമോ പ്രധാനമന്ത്രിയുടെ സര്‍പ്രൈസ് പ്രഖ്യാപനം: ആകാംക്ഷയോടെ ജനങ്ങള്‍
Post Your Comments