തിരുവനന്തപുരം: സൗദി അറേബ്യയിൽ എക്സ്റേ ടെക്നീഷ്യനായി ജോലിക്കു പോയ ഹിന്ദു യുവതിയെ മതം മാറ്റിയതായി ഭർത്താവ് ആന്റണി പരാതിപ്പെട്ടിരുന്നു. വാടാനപ്പള്ളി സ്വദേശിയായ ആതിരയെയാണ് കാണാതായതായി ഭർത്താവ് ആന്റണി പരാതി നൽകിയിരിക്കുന്നത്. സൗദിയിൽ ജോലിക്ക് പോയി, അവിടെ വെച്ച് മതം മാറിയ ആതിര കുടുംബവുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുകയായിരുന്നുവെന്നും ഇയാൾ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ആരോപിച്ചിരുന്നു. കർമ്മ ന്യൂസ് ആണ് ഈ റിപ്പോർട്ട് ആദ്യം പുറത്തുവിട്ടത്. എന്നാൽ, ഇപ്പോൾ പുറത്തുവരുന്നത് ആതിരയുടെ വെളിപ്പെടുത്തലാണ്. തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും തന്റെ മുൻ ഭർത്താവ് ബെന്നി ആന്റണി പോലീസിനും മുഖ്യമന്ത്രിക്കും കൊടുത്ത പരാതി ശരിയല്ലെന്നുമാണ് ആതിര പറയുന്നത്. ന്യൂസ്ടാഗ് ലൈവ് ആണ് ആതിരയുടെ പ്രതികരണം പുറത്തുവിട്ടിരിക്കുന്നത്.
2013 ലാണ് ആതിരയും ആന്റണിയും വിവാഹിതരായത്. മിശ്ര വിവാഹമായിരുന്നു. പ്രണയിച്ച് വിവാഹം ചെയ്തവരാണെങ്കിലും ഭർത്താവ് തന്നെ നിരന്തരം മർദ്ദിക്കുമായിരുന്നുവെന്നും, മദ്യപിച്ച ശേഷമുള്ള ഉപദ്രവം കൂടുതലായിരുന്നുവെന്നും ആതിര പറഞ്ഞതായി ന്യൂസ്ടാഗ് ലൈവ് റിപ്പോർട്ട് ചെയ്യുന്നു. ഇയാൾക്ക് പെൺകുട്ടികളോടല്ല, ആൺകുട്ടികളോടാണ് താല്പര്യം. ഇത് സഹിക്ക വയ്യാതെയാണ് താൻ സൗദിയിൽ ജോലി നേടി പോന്നത് എന്നും ആതിര വെളിപ്പെടുത്തുന്നു. ജോലി ചെയ്യുന്നതിൽ നിന്നും നല്ലൊരു വിവിഹിതം ഭർത്താവിനും കുഞ്ഞിനായി നാട്ടിലേക്ക് അയക്കുമായിരുന്നു. എത്ര പറഞ്ഞിട്ടും അയാൾ മാറിയിട്ടില്ലെന്നും, അതിനാൽ ആണ് ഡിവോഴ്‌സിന് ശ്രമിച്ചതെന്നും ആതിര പറയുന്നു.
‘രണ്ടു വർഷത്തിൽ ഏറെയായി ഞങ്ങൾ തമ്മിൽ യാതൊരു ബന്ധവുമില്ല. കുട്ടിയെ അയാൾ വിട്ടു തരാത്തതാണ്. ഞാൻ ഡിവോഴ്സിന് നോട്ടീസ് അയച്ചിട്ട് കുറേ ആയി. ധൂർത്തടിക്കാൻ പണം കിട്ടാത്തതിനാൽ അയാൾ പല വഴിക്കും എന്നെ പാട്ടിലാക്കാൻ ശ്രമിച്ചിരുന്നു. കുട്ടിയെ അതിനായി ഉപയോഗിക്കുകയാണ്. അങ്ങനെയാണ് ഞാൻ മതം മാറാൻ തീരുമാനിച്ചത്. ഇതിൽ ഹോസ്പിറ്റൽ അധികൃതർക്കോ മറ്റാർക്കെങ്കിലുമൊ പങ്കില്ല. ആരും പ്രേരിപ്പിച്ചിട്ടില്ല. എന്നാൽ സഹായിച്ചിട്ടുണ്ട്. ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ അധികൃതർക്ക് ഇതിൽ യാതൊരു പങ്കുമില്ല. ഞാൻ ഡ്രഗ് ഉപയോഗിക്കുന്നു എന്നും മറ്റും പ്രചരിപ്പിച്ചു എന്നെ കരിവാരി തേക്കാൻ മുൻ ഭർത്താവ് ശ്രമിക്കുകയാണ്. ഞാൻ ഇത് വരെ വേറെ വിവാഹം കഴിച്ചിട്ടില്ല’, ആതിര പറഞ്ഞതായി ന്യൂസ്ടാഗ് ലൈവ് റിപ്പോർട്ട് ചെയ്യുന്നു.
Post Your Comments