KeralaLatest NewsEntertainment

‘പ്രിയപ്പെട്ട മോദിജീ..നിറയെ ഉമ്മകള്‍..നേരിട്ട് കാണുമ്പോള്‍ അനുവദിക്കുമെങ്കില്‍ ഉമ്മ തരാം’- ഹരീഷ് പേരടി

കോഴിക്കോട്: വന്ദേഭാരത് ട്രെയിൻ അനുവദിച്ചതിൽ പ്രതികരിച്ച് ഹരീഷ് പേരടി. ട്രെയിന്‍ അനുവദിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞത് കൂടാതെ അദ്ദേഹത്തിന് തന്റെ വക ഉമ്മകളും നേർന്നു. നേരിട്ട് കാണുമ്പോൾ അനുവദിക്കുമെങ്കിൽ ഉമ്മ തരാം എന്ന് പേരടി വൈകാരികമായി പ്രതികരിക്കുകയും ചെയ്തു. ഫേസ്ബുക്കിലൂടെയാണ് നടന്റെ പ്രതികരണം.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

ടിക്കറ്റുക്കൾ തന്നെ ചൂടപ്പമായി മാറിയ സ്ഥിതിക്ക് ഇനി മറ്റൊരു അപ്പത്തിന് പ്രസക്തിയില്ല…കേരളത്തിലെ മനുഷ്യരുടെ തലയെണ്ണി ഒരു റെയിലിന്റെ പേരിൽ ജനിക്കാനിരിക്കുന്ന കുട്ടികളെപോലും കോടികളുടെ കൊടും കടത്തിലേക്ക് തള്ളി വിടാതെ..ഒരു പാട് പരിമിതിക്കുള്ളിൽ നിന്ന് ഞങ്ങളുടെ വേഗതയെ പരിഗണിച്ച പ്രിയപ്പെട്ട മോദിജീ…നിറയെ ഉമ്മകൾ…

എപ്പോഴെങ്കിലും നേരിട്ട് കാണുമ്പോൾ അനുവദിക്കുമെങ്കിൽ ഉമ്മ തരാം…ഞങ്ങൾക്ക് ഇനിയും സ്പീഡ് വേണം…25 ന് വരുമ്പോൾ പുതിയ പദ്ധതികൾ പ്രഖ്യാപിക്കുന്നത് കേൾക്കാനായി കേരളം കാത്തിരിക്കുന്നു…എത്ര കുരുക്കൾ പൊട്ടിയൊലിച്ചാലും നല്ലത് ആര് ചെയ്താലും നല്ലത് എന്ന് ഉറക്കെ പറയും…എന്റെ പേര്..ഹരീഷ് പേരടി

shortlink

Related Articles

Post Your Comments

Related Articles


Back to top button