കൊച്ചി: നേരത്തെ 1.2 കിലോമീറ്ററായി നിശ്ചയിച്ചിരുന്ന പ്രധാനമന്ത്രിയുടെ കൊച്ചിയിലെ റോഡ് ഷോ 1.8 കിലോമീറ്ററാക്കി പുനര്‍നിശ്ചയിച്ചു. വെണ്ടുരുത്തി പാലം മുതൽ തേവരകോളജ് വരെയാകും റോഡ് ഷോ. റോഡ് ഷോ കാണാൻ കൂടുതൽ ആളുകൾ എത്തുന്നത് കണക്കിലെടുത്താണ് 1.8 കിലോമീറ്ററാക്കിയത്. നേരത്തെ തേവര ജംങ്ഷൻ മുതലാണ് നിശ്ചയിച്ചിരുന്നത്.
നാളെ പ്രധാനമന്ത്രി കൊച്ചിയിൽ ക്രൈസ്തവ മേലധ്യക്ഷന്മാരെ കാണും. വൈകുന്നേരം ഏഴ് മണിക്കാണ് കൂടിക്കാഴ്ച. സിറോ മലബാർ, മലങ്കര, ലത്തീൻ, ഓർത്തഡോക്സ്, യാക്കോബായ, മാർത്തോമ, കർദായ ക്ലാനായ കത്തോലിക്ക സഭ, ക്ലാനായ യാക്കോബായ സഭ, പൗരസ്ത്യ സിറിയൻ കൽദായ സഭ തുടങ്ങിയ സഭകളുമായാണ് കൂടിക്കാഴ്ച നടത്തുക.
വൈകീട്ട് നാല് മണിക്ക് പ്രധാനമന്ത്രി തേവര എസ്എച്ച് കോളജ് ഗ്രൗണ്ടിൽ ബിജെപി സംഘടിപ്പിക്കുന്ന യുവം പരിപാടിയില്‍ പങ്കെടുക്കും. പ്രധാമന്ത്രിയുടെ സന്ദർശനത്തിനോടനുബന്ധിച്ച് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. തിങ്കളാഴ്ച ഉച്ച കഴിഞ്ഞും ചൊവ്വാഴ്ച രാവിലെയും കൊച്ചി സിറ്റി പരിധിയിലെ തേവര, തേവര ഫെറി, എംജി റോഡ്, ഐലൻഡ്, ബിഒടി ഈസ്റ്റ് ജങ്ഷൻ എന്നിവിടങ്ങളിലാണ് ഗതാഗത നിയന്ത്രണം.
Post Your Comments