IdukkiLatest NewsKeralaNattuvarthaNews

പൂ​പ്പാ​റ വാഹനാപകടം : മരണം അഞ്ചായി

തി​രു​ന​ൽ​വേ​ലി സ്വ​ദേ​ശി ജാ​ന​കി (55) ആ​ണ് മ​രി​ച്ച​ത്

തൊ​ടു​പു​ഴ: പൂ​പ്പാ​റ​യി​ൽ വാ​ൻ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മരണം അഞ്ചായി. തി​രു​ന​ൽ​വേ​ലി സ്വ​ദേ​ശി ജാ​ന​കി (55) ആ​ണ് മ​രി​ച്ച​ത്. തേ​നി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലിരിക്കെയാണ് മരണം സംഭവിച്ചത്.

നേ​ര​ത്തെ തി​രു​നെ​ൽ​വേ​ലി സ്വ​ദേ​ശി​ക​ളാ​യ സു​ധ (20), സി. ​പെ​രു​മാ​ൾ (59), വ​ള്ളി​യ​മ്മ (70) എ​ന്നി​വ​രും എ​ട്ട് വ​യ​സു​കാ​ര​നാ​യ സു​ശീ​ന്ദ്ര​നും മ​രി​ച്ചി​രു​ന്നു. സു​ധ ഇ​ന്ന് രാ​വി​ലെ​യും മ​റ്റ് മൂ​ന്നു പേ​ർ ഇ​ന്ന​ലെ​യു​മാ​ണ് മ​രി​ച്ച​ത്.

Read Also : പരീക്ഷണാടിസ്ഥാനത്തിൽ 4ജി സേവനം ആരംഭിച്ച് ബിഎസ്എൻഎൽ, ആദ്യം 4ജി എത്തിയത് ഈ സംസ്ഥാനത്ത്

ശ​നി​യാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം സംഭവിച്ചത്. ‌‌അ​പ​ക​ട​ത്തി​ൽ 15 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ര​ണ്ട് പേ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

തി​രു​നെ​ൽ​വേ​ലി​യി​ൽ നി​ന്ന് മൂ​ന്നാ​ർ ല​ക്ഷ്മി എ​സ്റ്റേ​റ്റി​ലെ വി​വാ​ഹ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ ആ​ളു​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. തോ​ണ്ടി മ​ല​യി​ലെ എ​സ് വ​ള​വി​ൽ വാ​നി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് കൊ​ക്ക​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. 20 പേ​രാ​ണ് വാ​നി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

മരിച്ചവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി.

shortlink

Related Articles

Post Your Comments


Back to top button