Latest NewsKeralaNews

ഭാര്യയെ കടിച്ച വളർത്തുനായയെ ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ചു കൊന്നു, വീട്ടുടമയായ സ്ത്രീയെ ആക്രമിച്ചു: പ്രതി ഒളിവിൽ

തിരുവനന്തപുരം: ഭാര്യയെ കടിച്ച വളർത്തുനായയെ ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ചു കൊല്ലുകയും പിടിച്ച് മാറ്റാൻ ചെന്ന വീട്ടുടമയായ സ്ത്രീയെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ എക്സൈസ് ഉദ്യോഗസ്ഥനെതിരെ അയൽവാസിയുടെ പരാതി. ചാത്തന്നൂർ എക്സൈസ് ഓഫീസിലെ ഉദ്യോഗസ്ഥനായ നെടുമങ്ങാട് കല്ലിയോട് സ്വദേശി പ്രശാന്തിന് എതിരെയാണ് പരാതി. അയൽവാസിയായ ആദിത്യ രശ്മിയുടെ വീട്ടിൽ കയറിയാണ് പ്രശാന്ത് ആക്രമണം നടത്തിയത്.

മാർച്ച് 29ന് ആദിത്യ രശ്മിയുടെ വീട്ടിൽ എത്തിയ പ്രശാന്തിന്റെ ഭാര്യ രാജലഷ്മിയെ വളർത്തു നായ അക്രമിച്ചിരുന്നു. നായയുടെ കടിയേറ്റു രാജലക്ഷ്മിയുടെ രണ്ട് കൈകളിലും പരിക്ക് പറ്റി. വീട്ടിൽ അതിക്രമിച്ച് കയറിയ  പ്രശാന്ത് സിറ്റൗട്ടിൽ ഉറങ്ങി കിടന്ന വളർത്തു നായ ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് പരാതി.

തുടർന്ന് വീടിന്‍റെ വാതിലിൽ ചവിട്ടിയ പ്രശാന്ത് വീട്ടുടമസ്ഥയായ ആദിത്യ ലക്ഷ്മിയെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.  നായയെ അക്രമിക്കുന്നത് തടയാൻ ശ്രമിച്ച ആദിത്യ ലക്ഷ്മിയെ പ്രശാന്ത് പിടിച്ച് തള്ളിയതായും പരാതിയിലുണ്ട്. നിലത്ത് വീണ ആദിത്യ രശ്മിയുടെ പല്ലിന് പൊട്ടലുണ്ട്. നായയെ കൊന്നതിനും സ്ത്രീയെ ഉപദ്രവിച്ചതിനുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഒളിവില്‍ പോയ ഇയാള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button