ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. ഇത്തവണ ഡിസപ്പിയറിംഗ് മെസേജുകൾ സേവ് ചെയ്യാനുള്ള ഓപ്ഷനുമായാണ് വാട്സ്ആപ്പ് എത്തിയിരിക്കുന്നത്. ‘കീപ്പ് ഇൻ ചാറ്റ്’ എന്നാണ് ഈ ഫീച്ചറിന് പേര് നൽകിയിരിക്കുന്നത്. ഇതോടെ, ഡിസപ്പിയറിംഗ് മെസേജുകൾ സേവ് ചെയ്ത് സൂക്ഷിക്കാൻ സാധിക്കും.
സമയം സെറ്റ് ചെയ്തുവച്ചാൽ മറ്റു മെസേജുകൾ ഡിലീറ്റ് ആയാലും ഇഷ്ടമുള്ളവ ബുക്ക് മാർക്ക് ചെയ്ത് സൂക്ഷിക്കാനാകും. സന്ദേശങ്ങൾക്ക് പുറമേ, വോയിസ് നോട്ടുകൾ, ചിത്രങ്ങൾ എന്നിവയും സേവ് ചെയ്യാൻ കഴിയുന്നതാണ്. വാട്സ്ആപ്പിൽ സേവ് ചെയ്ത മെസേജുകൾ ഒരു ബുക്ക് മാർക്ക് ഐക്കൺ ഉപയോഗിച്ച് കെപ്റ്റ് മെസേജ് ഫോൾഡറിലെ ചാറ്റ് വഴി ഓർഗനൈസ് ചെയ്തു കാണാൻ കഴിയുന്നതാണ്.
Also Read: പ്രാർത്ഥനയ്ക്ക് പോവുകയായിരുന്ന കാൽനടയാത്രക്കാരിക്ക് കാറിടിച്ച് ദാരുണാന്ത്യം
ഡിസപ്പിയറിംഗ് മെസേജിൽ മറ്റൊരു ഫീച്ചറും വാട്സ്ആപ്പ് ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ, ഉപയോക്താക്കൾക്ക് മൂന്ന് ഓപ്‌ഷനുകൾ ഉപയോഗിച്ചാണ് മെസെജിന്റെ ടൈമർ സെറ്റ് ചെയ്യാനാകുന്നത്. 24 മണിക്കൂർ, 7 ദിവസം, 90 ദിവസം. എന്നിങ്ങനെ ആണത്. പുതിയ അപ്ഡേഷൻ അനുസരിച്ച്, അത് 1 വർഷം, 180 ദിവസം, 60 ദിവസം, 30 ദിവസം, 21 ദിവസം, 14 ദിവസം, 6 ദിവസം, 5 ദിവസം, 4 ദിവസം, 3 ദിവസം, 2 ദിവസം, 12 മണിക്കൂർ എന്നിങ്ങനെയായി മാറും.
Post Your Comments