Latest NewsKeralaNewsBusiness

അക്ഷയതൃതീയ ദിനത്തിൽ പൊടിപൊടിച്ച് സ്വർണ വിപണി, ഒറ്റ ദിവസം കൊണ്ട് നടന്നത് കോടികളുടെ വിൽപ്പന

അക്ഷയതൃതീയയും ഈദ് ആഘോഷവും ഒരേ ദിനത്തിലായതിനാൽ ജ്വല്ലറികളിലെ തിരക്ക് വർദ്ധിച്ചിട്ടുണ്ട്

സംസ്ഥാനത്ത് അക്ഷയതൃതീയ ദിനത്തോടനുബന്ധിച്ച് നടന്നത് റെക്കോർഡ് സ്വർണ വിൽപ്പന. അക്ഷയതൃതീയ ദിനമായ ഇന്നലെ രാവിലെ മുതൽ സ്വർണാഭരണ വിൽപ്പനശാലകളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഇന്നലെ രാവിലെ 7.49 മുതൽ ഇന്ന് രാവിലെ 7.47 വരെയാണ് അക്ഷയതൃതീയ മുഹൂർത്തം. അതിനാൽ, ഇന്നും ജ്വല്ലറികളിൽ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്.

ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഇന്നലെ വൈകിട്ട് വരെ 2,700 കോടി രൂപയുടെ വിൽപ്പനയാണ് നടന്നിട്ടുള്ളത്. ഇന്നത്തെ കണക്കുകൾ കൂടി പുറത്തുവരുന്നതോടെ മൊത്തം വിറ്റുവരവ് 3,000 കോടി രൂപ കവിയാൻ സാധ്യതയുണ്ട്. കഴിഞ്ഞ വർഷം അക്ഷയതൃതിയ ദിനത്തിൽ 2,250 കോടി രൂപയുടെ വിറ്റുവരവാണ് രേഖപ്പെടുത്തിയത്. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 20 ശതമാനത്തിലധികം വർദ്ധനവ് ഇത്തവണ ഉണ്ടായിട്ടുണ്ട്. ദേശീയ തലത്തിലും മികച്ച വിൽപ്പനയാണ് ഇത്തവണ നടന്നിട്ടുള്ളത്.

Also Read: പയ്യാവൂരില്‍ റിസോര്‍ട്ട് ഉടമ വെടിയേറ്റു മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍: ഉപയോഗിച്ചത് ലൈസന്‍സില്ലാത്ത തോക്ക്

അക്ഷയതൃതീയയും ഈദ് ആഘോഷവും ഒരേ ദിനത്തിലായതിനാൽ ജ്വല്ലറികളിലെ തിരക്ക് വർദ്ധിച്ചിട്ടുണ്ട്. സ്വർണാഭരണങ്ങൾ വാങ്ങാൻ ശുഭദിനമായാണ് അക്ഷയതൃതീയയെ കണക്കാക്കുന്നത്. അതിനാൽ, രാജ്യത്തെ ഏറ്റവും ഉയർന്ന ഒറ്റദിന വ്യാപാരം നടക്കുന്നത് അക്ഷയതൃതീയ നാളിലാണ്. ഇത്തവണ ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾക്കാണ് ആവശ്യക്കാർ ഏറെയുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button