പാലക്കാട്: പാലക്കാട് ലഹരിവേട്ട. എംഡിഎംഎയും കഞ്ചാവുമായി ബ്യൂട്ടീഷൻ ഉൾപ്പെടെ അഞ്ച് യുവാക്കൾ അറസ്റ്റിലായി. ഒറ്റപ്പാലം സ്വദേശികളായ അബ്ദുൾ മെഹറൂഫ്, ഷെമീർ അലി, ഷാഹുൽ ഹമീദ്, മുഹമ്മദ് ജംഷീർ, മുഹമ്മദ് ഷെമീർ, എന്നിവരെയാണ് ചെർപ്പുളശ്ശേരി എക്‌സൈസ് ഇൻസ്‌പെക്ടർ എസ് സമീറിന്റെ നേതൃത്വത്തിൽ തൃക്കടീരി ആറ്റാശ്ശേരി എണ്ണക്കണ്ടം ഭാഗത്ത് നിന്ന് അറസ്റ്റ് ചെയ്തത്.
Read Also: ‘ഒരു നോമ്പ് പോലും മുഴുവൻ എടുത്തിട്ടില്ല, ഭക്ഷണം കഴിക്കാതെ ഇരിക്കാൻ പറ്റില്ല’: അനാർക്കലി മരയ്ക്കാർ
പ്രതികളിൽ നിന്നും വില്പനക്കായി സൂക്ഷിച്ച് വച്ചിരുന്ന 22.5 ഗ്രാം എംഡിഎംഎയും 40 ഗ്രാം കഞ്ചാവും വിൽപ്പനയിൽ നിന്നും ലഭിച്ച 21500/- രൂപയും, മാരുതി ബെലനോ കാർ, ബജാജ് പൾസർ ബൈക്ക്, രണ്ട് യമഹ സ്‌ക്കൂട്ടർ എന്നിവ ഉൾപ്പെടെ 4 വാഹനങ്ങളും, എംഡിഎംഎ തൂക്കി വിൽക്കുന്നതിനായുള്ള ത്രാസ്, സിപ് കവറുകൾ എന്നിവയും കസ്റ്റഡിയിലെടുത്തു. ഒന്നാം പ്രതിയായ അബ്ദുൽ മഹ്റൂഫ് ആണ് സംഘത്തിലെ പ്രധാനി. ഇയാൾ എറണാകുളത്ത് ബ്യൂട്ടീഷൻ ആയി ജോലി ചെയ്യുകയും അവിടെ നിന്നും എംഡിഎംഎ വാങ്ങി ആറ്റശ്ശേരി, ചേർപ്പുളശ്ശേരി ഭാഗങ്ങളിൽ ചില്ലറ വിൽപ്പന നടത്തുകയും ചെയ്തിരുന്നു.
ആറ്റശ്ശേരി ഭാഗത്തു കുറച്ചു മാസങ്ങൾ ആയി എക്‌സൈസ് ഷാഡോ നിരീക്ഷണം നടത്തിയതിന്റെ ഫലമായിട്ടാണ് ഇപ്പോൾ സംഘാംഗങ്ങൾ സഹിതം പിടികൂടാനായത്. അര ഗ്രാം എംഡിഎംഎ കൈവശം വെക്കുന്നത് പോലും 10 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Read Also: ‘ഒരു നോമ്പ് പോലും മുഴുവൻ എടുത്തിട്ടില്ല, ഭക്ഷണം കഴിക്കാതെ ഇരിക്കാൻ പറ്റില്ല’: അനാർക്കലി മരയ്ക്കാർ
Post Your Comments