അരുണാചൽ പ്രദേശിൽ കോടികളുടെ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. അരുണാചലിലെ അതിർത്തി ഗ്രാമങ്ങളിൽ 4ജി നെറ്റ്‌വർക്ക് വിന്യസിക്കാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. ഇതോടെ, 3,721- ലധികം ഗ്രാമങ്ങളിൽ ഉള്ള ഉപയോക്താക്കൾക്ക് 4ജിയുടെ സേവനം ആസ്വദിക്കാൻ കഴിയും. 2,675 കോടി രൂപ മുതൽ മുടക്കിലാണ് ഈ പദ്ധതി യാഥാർത്ഥ്യമാക്കുന്നത്.
സംസ്ഥാനത്ത് പദ്ധതി നടപ്പിലാക്കുന്നതോടെ വിദൂര പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകളുടെ ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്നും, ഏകദേശം 70, 000- ത്തിലധികം ആളുകൾ 4ജി സേവനത്തിന്റെ ഗുണഭോക്താക്കളാകുമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്. അതേസമയം, അരുണാചലിൽ 254 ടവറുകൾ സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ പരിപാടികൾക്ക് തുടക്കമിട്ടിട്ടുണ്ട്.
ഇറ്റാനഗർ പോലെയുള്ള ജില്ലാ ആസ്ഥാനങ്ങളെ ഇതിനോടകം തന്നെ 4ജി കണക്ടിവിറ്റിയുമായി ബന്ധിപ്പിച്ചിട്ടുണ്ട്. പ്രധാന നഗരങ്ങൾക്ക് പുറമേ, ഉൾനാടൻ അതിർത്തി പ്രദേശങ്ങളിലും മൊബൈൽ കണക്ടിവിറ്റി എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കൂടാതെ, ചൈനീസ് സൈനികരുടെ നുഴഞ്ഞുകയറ്റം നടക്കുന്ന തവാങ് ജില്ലയിലെ വിദൂര പ്രദേശങ്ങളിലും 4ജി കണക്ടിവിറ്റി ഉറപ്പുവരുത്തുന്നതാണ്.
Post Your Comments