പശ്ചിമ ബംഗാളിന്റെ വടക്കൻ മേഖലയിലെ കാടുകളിൽ ക്യാമറകൾ സ്ഥാപിക്കാൻ ഒരുങ്ങി വനം വകുപ്പ്. കാടുകളിൽ ഇടയ്ക്കിടെ വന്നുപോകുന്ന കടുവകളെ നിരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് ക്യാമറകൾ ഘടിപ്പിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, മൂന്ന് റിസർവ് വന മേഖലകളിലാണ് ക്യാമറകൾ സ്ഥാപിക്കുക. നിലവിൽ, ഈ മേഖലയിൽ ക്യാമറകൾ ഉണ്ടെങ്കിലും അവ വേണ്ടത്ര നിലവാരം പുലർത്തുന്നില്ല. അതിനാൽ, പുതുതായി ഘടിപ്പിക്കുന്ന 1,500 ക്യാമറകൾ മികച്ച ഗുണനിലവാരം പുലർത്തുന്നവയായിരിക്കും.
ഡാർജലിംഗ് ജില്ലയിലെ മഹാനന്ദ വന്യജീവി സങ്കേതം, കലിംപോംഗ് ജില്ലയിലെ നിയോറ വാലി നാഷണൽ പാർക്ക്, അലീപുർദാർ ജില്ലയിലെ ബുക്സ കടുവ സങ്കേതം എന്നിവിടങ്ങളിലാണ് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നത്. ഈ മേഖലയിൽ കടുവകൾ സ്ഥിരമായി എത്തുന്നുണ്ടെന്ന് വനംവകുപ്പ് ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. അതേസമയം, കടുവകൾക്ക് ഏറ്റവും അനുയോജ്യമായ വാസസ്ഥലമായി ബുക്സ ടൈഗർ റിസർവ് മാറ്റാൻ വനംവകുപ്പ് പദ്ധതിയിടുന്നുണ്ട്.
Also Read: തമിഴ്നാട് സ്വദേശികളായ യുവാവും യുവതിയും ക്വാർട്ടേഴിസിൽ ജീവനൊടുക്കി : സംഭവം മലപ്പുറത്ത്
Post Your Comments