Latest NewsIndiaNewsInternational

ഇന്ത്യയുടെ ചിരകാല തലവേദന നരേന്ദ്ര മോദി യുദ്ധമില്ലാതെ തന്നെ അവസാനിപ്പിച്ചിരിക്കുന്നു: സന്ദീപ് വാര്യർ

പാകിസ്ഥാനിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ ഹമീദ് മിർ നടത്തിയ വെളിപ്പെടുത്തലിൽ പ്രതികരിച്ച് ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ. പാക് സൈന്യം കാശ്മീരിന് മേലുള്ള അവകാശവാദം ഉപേക്ഷിക്കാൻ തയ്യാറാണെന്നും കശ്മീർ വിഷയം ഉപേക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 2021 ൽ പാകിസ്ഥാൻ സന്ദർശനത്തിന് ക്ഷണിക്കാൻ പദ്ധതി ഉണ്ടായിരുന്നതായും ഹമീദ് മിർ വെളിപ്പെടുത്തിയിരുന്നു.

ഈ നീക്കം അട്ടിമറിച്ചത് ഇമ്രാൻ ഖാൻ ആയിരുന്നുവെന്ന വെളിപ്പെടുത്തലും അദ്ദേഹം നടത്തിയിട്ടുണ്ട്. ഇന്ത്യ ആക്രമിച്ചാൽ ടാങ്കുകൾ ഓടിക്കാനുള്ള ഡീസൽ വാങ്ങാൻ പോലും പണമില്ല എന്നതാണ് അതിന് കാരണമായി പാക്‌ ചീഫ് ഓഫ് ആർമി സ്റ്റാഫ് ജാവെദ് ബജ്ജ്‌വ ചൂണ്ടിക്കാട്ടിയത്. ഹമീദ് മിറിന്റെ ഈ വെളിപ്പെടുത്തൽ രാജ്യത്ത് പുതിയ ചർച്ചയ്ക്കാൻ വഴി തെളിച്ചിരിക്കുന്നത്. ഇന്ത്യയുടെ ചിരകാല തലവേദന നരേന്ദ്ര മോദി യുദ്ധമില്ലാതെ തന്നെ അവസാനിപ്പിച്ചിരിക്കുന്നുവെന്നാണ് സംഭവത്തിൽ സന്ദീപ് വാര്യർ പ്രതികരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button