സബ്സ്ക്രിപ്ഷൻ എടുക്കാത്തവരുടെ അക്കൗണ്ടുകളിൽ നിന്ന് ബ്ലൂ ടിക്ക് നീക്കം ചെയ്യുന്ന പ്രവർത്തനം ഇന്ത്യയിലേക്കും വ്യാപിപ്പിച്ച് ട്വിറ്റർ. പ്രതിമാസ ഫീസ് നൽകാത്ത അക്കൗണ്ടുകളിൽ നിന്നും ബ്ലൂ ബാഡ്ജ് നീക്കം ചെയ്യുമെന്ന് നേരത്തെ തന്നെ ട്വിറ്റർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതോടെ, ഇന്ത്യൻ പ്രമുഖരായ ഷാരൂഖ് ഖാൻ, അമിതാ ബച്ചൻ, വിരാട് കോഹ്‌ലി, യോഗി ആദിത്യനാഥ്, രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നിരവധി ആളുകൾക്ക് വെരിഫൈഡ് ബാഡ്ജ് നഷ്ടമായി.
ബ്ലൂ ബാഡ്ജ് നീക്കം ചെയ്യുന്നതിന് മുൻപ് ഈ സംവിധാനത്തിന് 30,000- ലധികം വെരിഫൈഡ് അക്കൗണ്ടുകളാണ് ഉണ്ടായിരുന്നത്. എന്നാൽ, പെയ്ഡ് വെരിഫിക്കേഷൻ ആരംഭിച്ചതിനു ശേഷം ബ്ലൂ ബാഡ്ജ് ഉള്ളവരുടെ എണ്ണം കുത്തനെ കുറഞ്ഞിരിക്കുകയാണ്. പ്രശസ്ത സെലിബ്രിറ്റികളായ ഓപ്ര വിൻഫ്രെ, ജസ്റ്റിൻ ബീബർ, കാറ്റി പെറി, കിം കർദാഷിയാൻ തുടങ്ങിയവർക്കും ബ്ലൂ ബാഡ്ജ് നഷ്ടമായിട്ടുണ്ട്. ഓരോ രാജ്യക്കാർക്കും നിശ്ചയിച്ചിട്ടുള്ള പ്രത്യേക സബ്സ്ക്രിപ്ഷൻ ഫീസ് നൽകിയാൽ ബ്ലൂ ബാഡ്ജ് പുനസ്ഥാപിക്കാവുന്നതാണ്.
Also Read: പാകിസ്ഥാനിൽ മണ്ണിടിച്ചിൽ: നിരവധി ട്രക്കുകൾ മണ്ണിനടിയിൽപ്പെട്ടു
Post Your Comments