ഭക്ഷണ പ്രേമികൾക്ക് കിടിലൻ ഓഫറുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗി. ഇത്തവണ ഗ്രേറ്റ് ഇന്ത്യൻ റസ്റ്റോറന്റ് ഫെസ്റ്റിവലിനാണ് കമ്പനി തുടക്കമിട്ടിരിക്കുന്നത്. ഇതോടെ, കൊച്ചിയിലെ 30- ലധികം റസ്റ്റോറന്റുകളിൽ നിന്നും 50 ശതമാനം കിഴിവോടെ ഭക്ഷണങ്ങൾ ഓർഡർ ചെയ്യാൻ സാധിക്കും. കൂടാതെ, എച്ച്ഡിഎഫ്സി ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഫുഡ് ഓർഡർ ചെയ്യുന്നവർക്ക് 15 ശതമാനം കിഴിവ് വേറെയും ലഭിക്കുന്നതാണ്.
സ്വിഗ്ഗി ആപ്ലിക്കേഷനിൽ ജിഐആർഎഫ് പരിമിത എക്സ്ക്ലൂസീവ് ഡീലുകളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. അതിനാൽ, ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന റസ്റ്റോറന്റുകളിൽ നിന്ന് ഓഫറുകൾ റെഡീം ചെയ്യാൻ ഉപഭോക്താക്കൾക്ക് കഴിയുന്നതാണ്. കൊച്ചിയിലെ പ്രമുഖ റസ്റ്റോറന്റുകളായ ലെ അരോമ, ക്രൗൺ പ്ലാസയിലെ ലോഞ്ച് ആൻഡ് ഡെലി, ക്രൗൺ പ്ലാസയിലെ സോക്ക, കൊച്ചി മാരിയറ്റ് ഹോട്ടലിലെ കൊച്ചി കിച്ചൻ തുടങ്ങി നിരവധി ഹോട്ടലുകളുമായി സഹകരിച്ചാണ് ഗ്രേറ്റ് ഇന്ത്യൻ റസ്റ്റോറന്റ് ഫെസ്റ്റിവൽ സംഘടിപ്പിച്ചിരിക്കുന്നത്.
Also Read: ഏപ്രിൽ 26നു എന്‍റെ വിവാഹം, ദയവായി രക്ഷിക്കൂ: കാമുകന് 10 രൂപ നോട്ടില്‍ സന്ദേശവുമായി കാമുകി
Post Your Comments