Latest NewsNewsInternational

ചെറുപ്പക്കാരെ പിന്തുണയ്ക്കുന്നതിനായി സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ദക്ഷിണ കൊറിയ

സോള്‍: സമൂഹത്തില്‍ ഒറ്റപ്പെട്ടുപോയ ചെറുപ്പക്കാരെ പിന്തുണയ്ക്കുന്നതിനായി സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ദക്ഷിണ കൊറിയ. സമൂഹിക ബന്ധങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട് ജീവിക്കുന്ന യുവതീയുവാക്കളെ ഏകാന്തതയില്‍ നിന്ന് മോചിപ്പിക്കുന്നതിനായാണ് ഭരണകൂടം ഇത്തരത്തിലൊരു പദ്ധതി രൂപീകരിച്ചത്.

Read Also: പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രില്‍ 25ന് കേരളത്തില്‍ , വന്ദേഭാരത് ഫ്‌ളാഗ് ഓഫ് ചെയ്യും

ഒറ്റപ്പെട്ട് കഴിയുന്ന യുവതീയുവാക്കള്‍ക്ക് പ്രതിമാസം 650,000 കൊറിയന്‍ വോണ്‍ അതായത് ഏകദേശം 41,000 ഇന്ത്യന്‍ രൂപ വീതം നല്‍കാനാണ് ജെന്‍ഡര്‍ ഈക്വാലിറ്റി ആന്‍ഡ് ഫാമിലി വെല്‍ഫെയര്‍ മിനിസ്ട്രിയുടെ തീരുമാനം.

യുവതീയുവാക്കളുടെ മാനസികവും വൈകാരികവുമായ സ്ഥിരതയും ആരോഗ്യകരമായ വളര്‍ച്ചയും ലക്ഷ്യം വെച്ചുകൊണ്ടാണ് ഇത്തരത്തില്‍ ഒരു പദ്ധതി നടപ്പിലാക്കുന്നത്. ശരാശരി ദേശീയ വരുമാനത്തേക്കാള്‍ കുറഞ്ഞ വരുമാനമുള്ള വീടുകളില്‍ താമസിക്കുന്ന 9 മുതല്‍ 24 വരെ പ്രായമുള്ള ചെറുപ്പക്കാര്‍ക്കാണ് ഇത് ലഭ്യമാകുന്നത്.

ദക്ഷിണ കൊറിയക്കാരില്‍ 19 -നും 39 -നും ഇടയില്‍ പ്രായമുള്ള ഏകദേശം 3.1 ശതമാനം ആളുകള്‍ ഏകാന്തയില്‍ കഴിയുന്നവരാണ് എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കൗമാരകാലഘട്ടത്തിലാണ് കൂടുതല്‍ ആളുകളിലും ഈ ഒറ്റപ്പെടല്‍ കണ്ടുവരുന്നതെന്നും ഇത് അവരുടെ ശാരീരിക വളര്‍ച്ച മന്ദഗതിയിലാക്കുമെന്നും വിഷാദം ഉള്‍പ്പടെയുള്ള മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നതിന് കാരണമാകുകയും ചെയ്യും എന്നാണ് വിദഗ്ദര്‍ പറയുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button