തിരുവനന്തപുരം: കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള കേരളത്തിലെ ആദ്യ വന്ദേഭാരത് എക്സ്പ്രസ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ ചൊവ്വാഴ്ച പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിങ്ങനെ 11 ജില്ലകളിലാണ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്.
Read Also: കടകള്‍ കേന്ദ്രീകരിച്ച് മോഷണം, കോഴിക്കോട് നഗരമധ്യത്തിലെ സ്ഥിരം മോഷ്ടാവ് അറസ്റ്റില്‍
ഏപ്രില്‍ 25ന് രാവിലെ 10.30നാണ് വന്ദേഭാരത് എക്സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്യുക. തുടര്‍ന്ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ 11 മണിയോടെ നിരവധി വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കും. 3200 കോടി കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളാണ് പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്യുന്നത്.
കൊച്ചി വാട്ടര്‍ മെട്രോയും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. കൊച്ചി നഗരവുമായി, ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് ഹൈബ്രിഡ് ബോട്ടുകള്‍ വഴി ചുറ്റുമുള്ള 10 ദ്വീപുകളെ ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്. കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് പുറമെ ദിണ്ടിഗല്‍-പളനി-പാലക്കാട് പാതയിലെ റെയില്‍ വൈദ്യുതീകരണവും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും.
Post Your Comments