Latest NewsIndia

ലൈംഗികപീഡന പരാതി‍, യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി. ശ്രീനിവാസനെതിരെ കേസെടുത്തു

ദിസ്പുര്‍: യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി ശ്രീനിവാസിനെതിരേ പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചു, ഭീഷണിപ്പെടുത്തി, ലൈംഗികച്ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തി ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്നതടക്കമുള്ള ആരോപണങ്ങളെത്തുടര്‍ന്നാണ് അസമിലെ മുന്‍ യൂത്ത് കോണ്‍ഗ്രസ് മേധാവി അങ്കിത ദത്ത നൽകിയ ലൈംഗികപീഡന പരാതി‍യിൽ ബി.വി ശ്രീനിവാസിനെതിരെ കേസെടുത്തത്.

ശ്രീനിവാസ് തന്നോട് ലിംഗവിവേചനം കാട്ടിയെന്നും തന്നെ ഭീഷണിപ്പെടുത്താന്‍ മോശമായ പദപ്രയോഗങ്ങള്‍ നടത്തിയെന്നും അങ്കിത ആരോപിച്ചിട്ടുണ്ട്. പാര്‍ട്ടി നേതൃത്വത്തോട് പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്നും അവര്‍ പറഞ്ഞിരുന്നു. ദിസ്പുര്‍ പോലീസ് സ്‌റ്റേഷനില്‍ അങ്കിത ദത്ത ബുധനാഴ്ചയാണ് പരാതി നല്‍കിയത്. മജിസ്‌ട്രേട്ടിന് മുന്നിലും അവര്‍ മൊഴി നല്‍കിയിട്ടുണ്ട്. അതിനിടെ അങ്കിതയുടെ ട്വീറ്റുകളുടെ അടിസ്ഥാനത്തില്‍ ദേശീയ വനിതാ കമ്മിഷനും സംഭവത്തിൽ സ്വമേധയാ കേസെടുത്തു.

ഇത്രയും വലിയ ആരോപണം ഉയർന്നിട്ടും അരുമശിഷ്യന്‍ ശ്രീനിവാസിനെതിരെ ഒരു നടപടിയും സ്വീകരിക്കാൻ രാഹുൽഗാന്ധി ഉൾപ്പടെയുള്ളവർ തയ്യാറായിട്ടില്ല. പല തവണ ശ്രീനിവാസ് തന്നെ പീഡിപ്പിക്കാന്‍ ശ്രമം നടത്തിയിട്ടുണ്ടെന്നും അങ്കിത ദത്ത പറയുന്നു. രാഹുലിന്‍റെയും പ്രിയങ്കയുടെയും അടുത്ത ആളാണ് ബി.വി. ശ്രീനിവാസ്. യൂത്ത് കോണ്‍ഗ്രസില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും അങ്കിത ദത്ത ആരോപിക്കുന്നു.

ഛത്തീസ് ഗഡിലെ ഒരു ഹോട്ടലില്‍ യൂത്ത് കോണ്‍ഗ്രസ് സമ്മേളനം നടന്നപ്പോള്‍ ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവ് എന്നോട് ചോദിച്ചത് ‘വോഡ്കയോ ടെക്വിലയോ സേവിക്കുമോ’ എന്നായിരുന്നു.’ – അങ്കിത ദത്ത പറയുന്നു. എങ്ങിനെയാണ് ലൈംഗികദാരിദ്ര്യമുള്ള, പുരുഷമേധാവിയായ ഒരാള്‍ യൂത്ത് കോണ്‍ഗ്രസിനെ നയിക്കുക എവിടെപ്പോയി പ്രിയങ്ക ഗാന്ധിയുടെ ‘ഞാന്‍ പെണ്‍കുട്ടിയാണ്, എനിക്ക് സമരം ചെയ്യാനാവും’ എന്ന മുദ്രാവാക്യം?”- അങ്കിത ദത്ത ട്വീറ്റിലൂടെ ചോദിച്ചിരുന്നു.

shortlink

Post Your Comments


Back to top button